---
title: "ലഹരിക്കെതിരെ തളിപ്പറമ്പ് നഗരസഭാതല കമ്മിറ്റി രൂപീകരിച്ചു"
english_title: "Anti drug committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71839/anti-drug-committee"
published_at: "2022-09-30T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337129f367b9_IMG-20220930-WA0095.jpg"
keywords: []
---

# ലഹരിക്കെതിരെ തളിപ്പറമ്പ് നഗരസഭാതല കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** ആരോഗ്യത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായ എം ഡി എം എ പോലെയുള്ള ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനായി നഗരസഭതല കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുബൈർ കെ പി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മുഹമ്മദ് നിസാർ,ഷബിത എം.കെ ,ഖദീജ കെ പി, റജില സുഭാഗ്യം, കൊടിയിൽ സലീം, വൽസരാജൻ, വി.വിജയൻ,സുരേഷ് പി വി, സജീറ എൻ പി എക്സൈസ് ഓഫീസർ ശരത്ത് കെ, വില്ലേജ് ഓഫീസർ അബ്ദു റഹ്മാൻ, ഡോ. എ പി പി അന്ത്രു, അഡ്വ.എസ്.മമ്മു, എ എസ് ഐ .ശശിധരൻ, സി പി വി അബ്ദുള്ള , ടി.ബാലകൃഷ്ണൻ, സി.രമേശൻ , കെ.അഷ്റഫ് ,സായൂജ് സി.കെ(യുത്ത് കോൺഗ്രസ്), റിയാസ് , യമുനകൃഷ്ണൻ (സാക്ഷരതാമിഷൻ), പ്രീത (കുടുംബശ്രീ), കൃഷ്ണ കുമാർ (ഹെൽത്ത്) തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ മൂത്തേടത്ത് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൽ നഗരസഭാ തല ഉത്ഘാടനം നിർവ്വഹിക്കും. തുടർന്ന് വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാർഡ് തല കമ്മിറ്റി രൂപീകരിക്കും. ലഹരി നിർമാർജ്ജന പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടത്താൻ തീരുമാനിച്ചു.

## Article Content

ആരോഗ്യത്തിനും സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായ എം ഡി എം എ പോലെയുള്ള ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനായി നഗരസഭതല കമ്മിറ്റി രൂപീകരിച്ചു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുബൈർ കെ പി സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മുഹമ്മദ് നിസാർ,ഷബിത എം.കെ ,ഖദീജ കെ പി, റജില സുഭാഗ്യം, കൊടിയിൽ സലീം, വൽസരാജൻ, വി.വിജയൻ,സുരേഷ് പി വി, സജീറ എൻ പി എക്സൈസ് ഓഫീസർ ശരത്ത് കെ, വില്ലേജ് ഓഫീസർ അബ്ദു റഹ്മാൻ, ഡോ. എ പി പി അന്ത്രു, അഡ്വ.എസ്.മമ്മു, എ എസ് ഐ .ശശിധരൻ, സി പി വി അബ്ദുള്ള , ടി.ബാലകൃഷ്ണൻ, സി.രമേശൻ , കെ.അഷ്റഫ് ,സായൂജ് സി.കെ(യുത്ത് കോൺഗ്രസ്), റിയാസ് , യമുനകൃഷ്ണൻ (സാക്ഷരതാമിഷൻ), പ്രീത (കുടുംബശ്രീ), കൃഷ്ണ കുമാർ (ഹെൽത്ത്) തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ മൂത്തേടത്ത് സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൽ നഗരസഭാ തല ഉത്ഘാടനം നിർവ്വഹിക്കും. തുടർന്ന് വാർഡുകളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വാർഡ് തല കമ്മിറ്റി രൂപീകരിക്കും. ലഹരി നിർമാർജ്ജന പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ നടത്താൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71839/anti-drug-committee)