---
title: "കഞ്ചാവ് ചെടി വളർത്തിയ കാക്കയങ്ങാട് സ്വദേശി അറസ്റ്റിൽ"
english_title: "Kakkayangad resident arrested for growing cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7175/kakkayangad-resident-arrested-for-growing-cannabis"
published_at: "2021-10-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176c69ad1ae8_news-card.jpg"
keywords: []
---

# കഞ്ചാവ് ചെടി വളർത്തിയ കാക്കയങ്ങാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** **കാക്കയങ്ങാട്:** കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ കാക്കയങ്ങാട് സ്വദേശിയെ മട്ടന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

## Article Content

**കാക്കയങ്ങാട്:** കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ കാക്കയങ്ങാട് സ്വദേശിയെ മട്ടന്നൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

കാക്കയങ്ങാട് ഉളിപ്പടി കോളനിയിൽ താമസിക്കുന്ന ജയനെ(63) ആണ് അറസ്റ്റ് ചെയ്തത്.ഇയാൾ നട്ടുവളർത്തിയ മൂന്ന് മീറ്റർ നീളമുള്ള കഞ്ചാവുചെടി എക്സൈസ് കസ്റ്റഡിയിലെടുത്തു.

ആഴ്ചകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ പിടികൂടിയത്. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിനെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവേന്റീവ് ഓഫീസർ ആനന്ദകൃഷ്ണൻ, കെ കെ ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ ടി ഒ വിനോദ്, കെ സുരേഷ്, വി എൻ സതീഷ് എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7175/kakkayangad-resident-arrested-for-growing-cannabis)