---
title: "തളിപ്പറമ്പിൽ ഒറ്റ ദിവസം മൂന്നിടങ്ങളിലായി മാലമോഷണം : പ്രതി പിടിയിൽ"
english_title: "theft in three places in one day in Taliparam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71709/theft-in-three-places-in-one-day-in-taliparam"
published_at: "2022-09-30T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336848525a21_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഒറ്റ ദിവസം മൂന്നിടങ്ങളിലായി മാലമോഷണം : പ്രതി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബൈക്കിലെത്തി ഒരുദിവസം 3 സ്ത്രീകളുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ. തലശേരി മൊകേരിയിലെ യൂസുഫിന്റെ മകന്‍ ചാലില്‍ വീട്ടില്‍ ഫാസിലിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്. മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സപ്തംബര്‍ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തളിപ്പറമ്പിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു. ഒറ്റദിവസം തളിപ്പറമ്പിനെ ആകെ ഞെട്ടിച്ച മാല മോഷണക്കേസിലെ പ്രതിയെ പിടികൂടാനായി തളിപ്പറമ്പ് പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ ബൈക്കിലെത്തി ഒരുദിവസം 3 സ്ത്രീകളുടെ സ്വർണമാല കവർന്ന പ്രതി പിടിയിൽ. തലശേരി മൊകേരിയിലെ യൂസുഫിന്റെ മകന്‍ ചാലില്‍ വീട്ടില്‍ ഫാസിലിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വൈകിട്ട് 4.30 ഓടെ ചെപ്പനൂലിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇ. ശാന്തയുടെ മുന്നേകാല്‍ പവന്‍ മാല വടക്കാഞ്ചേരി അടുക്കത്ത് വച്ചാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ വ്യക്തത കൈവരുന്നതിനിടയിലാണ് 5 മണിയോടെ തൃച്ചംബരം മുയ്യം റോഡില്‍ നടക്കാനിറങ്ങിയ ഉമാ നാരായണന്‍ എന്നവരുടെ മൂന്നു പവന്‍ മാല പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ചും വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്ന എം. ജയമാലിനിയുടെ രണ്ട് പവന്‍ മാല 5.20 ഓടെ കീഴാറ്റൂരില്‍ വച്ചും സമാന രീതിയില്‍ പൊട്ടിച്ചുകൊണ്ടുപോയത്. മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ സപ്തംബര്‍ 17 നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്നലെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തളിപ്പറമ്പിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് പറഞ്ഞു. ഒറ്റദിവസം തളിപ്പറമ്പിനെ ആകെ ഞെട്ടിച്ച മാല മോഷണക്കേസിലെ പ്രതിയെ പിടികൂടാനായി തളിപ്പറമ്പ് പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71709/theft-in-three-places-in-one-day-in-taliparam)