---
title: "അനധികൃത മണൽശേഖരം: 8 ലോഡ് മണൽ കണ്ണപുരം പോലീസ് പിടികൂടി"
english_title: "Illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71701/illegal-sand-collection"
published_at: "2022-09-30T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63367e1136598_news-card.jpg"
keywords: []
---

# അനധികൃത മണൽശേഖരം: 8 ലോഡ് മണൽ കണ്ണപുരം പോലീസ് പിടികൂടി

> **Lead Summary:** **കണ്ണപുരം: **അനധികൃതമായി ശേഖരിച്ച എട്ട് ലോഡ് മണല്‍ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി. മടക്കര കടപ്പുറത്ത് കൂട്ടിയിട്ട നിലയിലാണ് മണല്‍ കണ്ടെത്തിയത്. പിടികൂടിയ പൂഴി നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിലും അനധികൃത മണല്‍ കടത്തിനെതിരെ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.സിഐ അനില്‍കുമാര്‍, എസ്.ഐമാരായ സി.ജി.സാംസണ്‍, രമേശന്‍, സി.പി.ഒ രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

## Article Content

**കണ്ണപുരം: **അനധികൃതമായി ശേഖരിച്ച എട്ട് ലോഡ് മണല്‍ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി. മടക്കര കടപ്പുറത്ത് കൂട്ടിയിട്ട നിലയിലാണ് മണല്‍ കണ്ടെത്തിയത്. പിടികൂടിയ പൂഴി നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിലും അനധികൃത മണല്‍ കടത്തിനെതിരെ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.സിഐ അനില്‍കുമാര്‍, എസ്.ഐമാരായ സി.ജി.സാംസണ്‍, രമേശന്‍, സി.പി.ഒ രാജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71701/illegal-sand-collection)