---
title: "ലഹരി ഉപയോഗത്തിനെതിരെ വാഹന റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു"
english_title: "football competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71683/football-competition"
published_at: "2022-09-30T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63366bc107750_vac.jpg"
keywords: []
---

# ലഹരി ഉപയോഗത്തിനെതിരെ വാഹന റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ, തളിപ്പറമ്പ് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനും സർ സയ്യിദ് കോളേജ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി വാഹന റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ വാഹന റാലി തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫയർ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സർ സയ്യിദ് കോളേജിന് സമീപം സമാപിച്ചു. തുടർന്നു നടന്ന സൗഹൃദ ഫുട്ബോൾ മത്സരം പ്രൊ .ലൂസി റെമി കിക്കോഫ് ചെയ്തു.മത്സരത്തിൽ സ്റ്റാഫ് അസോസിയേഷൻ ടീം വിജയികളായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയൻ ,, പ്രൊ . സിദ്ദീഖ്.പി.സി, ഡോ: മുംതാസ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സുരേഷ്.പി.കെ തുടങ്ങിയവർ സംസാരിച്ചു.

## Article Content

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ, തളിപ്പറമ്പ് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനും സർ സയ്യിദ് കോളേജ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി വാഹന റാലിയും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ വാഹന റാലി തളിപ്പറമ്പ് സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഫയർ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സർ സയ്യിദ് കോളേജിന് സമീപം സമാപിച്ചു. തുടർന്നു നടന്ന സൗഹൃദ ഫുട്ബോൾ മത്സരം പ്രൊ .ലൂസി റെമി കിക്കോഫ് ചെയ്തു.മത്സരത്തിൽ സ്റ്റാഫ് അസോസിയേഷൻ ടീം വിജയികളായി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയൻ ,, പ്രൊ . സിദ്ദീഖ്.പി.സി, ഡോ: മുംതാസ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സുരേഷ്.പി.കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71683/football-competition)