---
title: "പിലാത്തറ പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് :അടിസ്ഥാന സൗകര്യ വികസനത്തിന് 1.73 കോടിയുടെ ഭരണാനുമതി"
english_title: "pilathara paramedical "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71630/pilathara-paramedical"
published_at: "2022-09-29T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335b4a7988e8_vac.jpg"
keywords: []
---

# പിലാത്തറ പാരമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് :അടിസ്ഥാന സൗകര്യ വികസനത്തിന് 1.73 കോടിയുടെ ഭരണാനുമതി

> **Lead Summary:** പിലാത്തറ ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാര മെഡിക്കൽ സയൻസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.73 കോടി രൂപയുടെ ഭരണാനുമതി പട്ടികജാതി വികസന വകുപ്പിൽ നിന്നും ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. ലാബ്, ചുറ്റുമതിൽ, ഫർണിച്ചർ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 2009 മുതൽ പിലാത്തറയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ഥാപനം 2021 ഫിബ്രവരിയിലാണ് 4 കോടി രൂപ ചിലവിൽ ശ്രീസ്ഥയിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ മാറിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമവികസന വകുപ്പ് മന്ത്രിക്ക് എം വിജിൻ എം എൽ എ നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ 1.73 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. എത്രയും വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശംബന്ധപ്പെട്ടവർക്ക് നൽകിയതായും എം എൽ എ പറഞ്ഞു.

## Article Content

പിലാത്തറ ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാര മെഡിക്കൽ സയൻസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 1.73 കോടി രൂപയുടെ ഭരണാനുമതി പട്ടികജാതി വികസന വകുപ്പിൽ നിന്നും ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു. ലാബ്, ചുറ്റുമതിൽ, ഫർണിച്ചർ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. 2009 മുതൽ പിലാത്തറയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ഥാപനം 2021 ഫിബ്രവരിയിലാണ് 4 കോടി രൂപ ചിലവിൽ ശ്രീസ്ഥയിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ മാറിയത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി ക്ഷേമവികസന വകുപ്പ് മന്ത്രിക്ക് എം വിജിൻ എം എൽ എ നേരത്തെ നിവേദനം സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ 1.73 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. എത്രയും വേഗത്തിൽ ടെൻറർ നടപടികൾ പൂർത്തികരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശംബന്ധപ്പെട്ടവർക്ക് നൽകിയതായും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71630/pilathara-paramedical)