---
title: "പരിയാരത്ത് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തട്ടുകട തീവെച്ച് നശിപ്പിച്ചു"
english_title: "destroyed by fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71627/destroyed-by-fire"
published_at: "2022-09-29T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335b2bd81c9d_news-card.jpg"
keywords: []
---

# പരിയാരത്ത് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തട്ടുകട തീവെച്ച് നശിപ്പിച്ചു

> **Lead Summary:** **പരിയാരം; **ദേശീയപാതയിൽ പരിയാരത്ത് മെഡിക്കൽ കോളേജ് പരിസരത്ത് പൊതുസ്ഥലത്തെ തട്ടുകട തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. പരിയാരത്തെരാമചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് തീവെച്ച് നശിപ്പിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർസ്റ്റേഷൻ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.വിജയൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീയണച്ചു തട്ടുകടയും സാധന സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു.വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തിയിരുന്നു.പൊതു സ്ഥലത്ത് പ്രവർത്തിക്കുന്നതിനാൽ ഉടമ ഇതുവരെ പരിയാരം പോലീസിൽ പരാതിയുമായി എത്തിയിട്ടില്ല. തീവെപ്പിന് പിന്നിലെ ദുരൂഹത നീക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

## Article Content

**പരിയാരം; **ദേശീയപാതയിൽ പരിയാരത്ത് മെഡിക്കൽ കോളേജ് പരിസരത്ത് പൊതുസ്ഥലത്തെ തട്ടുകട തീവെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. പരിയാരത്തെരാമചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് തീവെച്ച് നശിപ്പിച്ചത്.വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർസ്റ്റേഷൻ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പി.വിജയൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി തീയണച്ചു തട്ടുകടയും സാധന സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു.വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തിയിരുന്നു.പൊതു സ്ഥലത്ത് പ്രവർത്തിക്കുന്നതിനാൽ ഉടമ ഇതുവരെ പരിയാരം പോലീസിൽ പരാതിയുമായി എത്തിയിട്ടില്ല. തീവെപ്പിന് പിന്നിലെ ദുരൂഹത നീക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71627/destroyed-by-fire)