---
title: "വിജിലൻസിൻ്റെ മികച്ച പ്രവർത്തനത്തിന് ഡിവൈ.എസ്.പി. കെ.വി വേണു ഗോപാലിന് സംസ്ഥാന സർക്കാർ ബാഡ്ജ് ഓഫ് ഓണർ നൽകി"
english_title: "k v venugopal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71606/k-v-venugopal"
published_at: "2022-09-29T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335970eaca4f_news-card.jpg"
keywords: []
---

# വിജിലൻസിൻ്റെ മികച്ച പ്രവർത്തനത്തിന് ഡിവൈ.എസ്.പി. കെ.വി വേണു ഗോപാലിന് സംസ്ഥാന സർക്കാർ ബാഡ്ജ് ഓഫ് ഓണർ നൽകി

> **Lead Summary:** **കാസറഗോഡ്: **കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ കാസറഗോഡ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വിവിധ വകുപ്പുകളിൽപ്പെട്ട സർക്കാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി നിരവധി ക്രമക്കേടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കണ്ടെത്തിയിരുന്നു.കാഞ്ഞങ്ങാട് ആർ.ടി. ഓഫീസ്, വെള്ളരിക്കുണ്ട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഗുരുവനം, കാസറഗോഡ്, മഞ്ചേശ്വരം, പെർള, ചെറുവത്തൂർ എന്നീ ചെക്ക്പോസ്റ്റുകളിലെ പരിശോധന. പൊതുമരാമത്ത് റോഡുനിർമ്മാണത്തിൽ പഞ്ചായത്തുകളിലും കാസറഗോഡ്, കാഞ്ഞങ്ങാട് നഗരസഭകൾ എന്നിവിടങ്ങളിലും അനധികൃത ചെങ്കൽ ക്വാറികൾ തുടങ്ങി നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിൻ്റെമികച്ച പ്രവർത്തനത്തിൻ്റെ അംഗീകാരമാണ് സർക്കാർ ബഹു മതി.

## Article Content

**കാസറഗോഡ്: **കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ കാസറഗോഡ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. വിവിധ വകുപ്പുകളിൽപ്പെട്ട സർക്കാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി നിരവധി ക്രമക്കേടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കണ്ടെത്തിയിരുന്നു.കാഞ്ഞങ്ങാട് ആർ.ടി. ഓഫീസ്, വെള്ളരിക്കുണ്ട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഗുരുവനം, കാസറഗോഡ്, മഞ്ചേശ്വരം, പെർള, ചെറുവത്തൂർ എന്നീ ചെക്ക്പോസ്റ്റുകളിലെ പരിശോധന. പൊതുമരാമത്ത് റോഡുനിർമ്മാണത്തിൽ പഞ്ചായത്തുകളിലും കാസറഗോഡ്, കാഞ്ഞങ്ങാട് നഗരസഭകൾ എന്നിവിടങ്ങളിലും അനധികൃത ചെങ്കൽ ക്വാറികൾ തുടങ്ങി നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിൻ്റെമികച്ച പ്രവർത്തനത്തിൻ്റെ അംഗീകാരമാണ് സർക്കാർ ബഹു മതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71606/k-v-venugopal)