---
title: "എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71558/a-young-man-was-arrested-with-mdma"
published_at: "2022-09-29T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63355e6b8b83d_DSC_7464_(1).JPG"
keywords: []
---

# എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് എം.ഡി.എം.എ.യുമായി പിടിയിൽ. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കണ്ണാടിപ്പറമ്പ് ഉണിലാട്ട് സ്വദേശിയുമായ ഇ. ഷനിൽ ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുവെച്ചാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2.3 ഗ്രാം എം.ഡി.എം.എ.യും പിടികൂടി.നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരിവില്പന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾക്ക് ബർണശ്ശേരിയിലുള്ള ആളാണ് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതെന്നും വ്യക്തമായി. നഗരത്തിലെ ഹയർ സെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾക്ക് താൻ പതിവായി ലഹരിമരുന്ന് എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പ്രതിയെ റിമാൻഡ്‌ ചെയ്തു.എക്സ്സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, പി.വി. ഗണേഷ് ബാബു, വി. സതീഷ്, എം.പി. ഷമീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **നഗരത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് എം.ഡി.എം.എ.യുമായി പിടിയിൽ. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും കണ്ണാടിപ്പറമ്പ് ഉണിലാട്ട് സ്വദേശിയുമായ ഇ. ഷനിൽ ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്തുവെച്ചാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2.3 ഗ്രാം എം.ഡി.എം.എ.യും പിടികൂടി.നഗരത്തിൽ പ്രവർത്തിക്കുന്ന ലഹരിവില്പന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാൾക്ക് ബർണശ്ശേരിയിലുള്ള ആളാണ് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുന്നതെന്നും വ്യക്തമായി. നഗരത്തിലെ ഹയർ സെക്കൻഡറി സ്കൂളിലെ ചില വിദ്യാർഥികൾക്ക് താൻ പതിവായി ലഹരിമരുന്ന് എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.പ്രതിയെ റിമാൻഡ്‌ ചെയ്തു.എക്സ്സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, പി.വി. ഗണേഷ് ബാബു, വി. സതീഷ്, എം.പി. ഷമീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71558/a-young-man-was-arrested-with-mdma)