---
title: "മനുഷ്യ ജീവന് സുരക്ഷിതമല്ലാത്ത പ്രദേശമായി ആറളം ഫാം മാറിയിരിക്കുകയാണ്: അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71458/abdul-kareem-chelery"
published_at: "2022-09-29T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350dde11874_vac.jpg"
keywords: []
---

# മനുഷ്യ ജീവന് സുരക്ഷിതമല്ലാത്ത പ്രദേശമായി ആറളം ഫാം മാറിയിരിക്കുകയാണ്: അബ്ദുൽ കരീം ചേലേരി

> **Lead Summary:** **കണ്ണൂർ: **മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാംമാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽസെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരിആരോപിച്ചു . ആറുവർഷത്തിനിടെ ആറളം ഫാമിൽ മാത്രം കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം11ആണ് .സർക്കാറിന്റെഅനാസ്ഥ കാരണമാണ് ആക്രമണത്തിൽ ഇത്രയേറെ ആളുകൾ മരിക്കാനിടയായത്. കഴിഞ്ഞ ജൂലൈ മാസം ആറളം ഫാമിൽ ദാമു എന്ന ആദിവാസി യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിം ലീഗടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരവും യുഡിഎഫിന്റെ നേതൃത്വത്തിൽ മലയോര മാർച്ച് ഉൾപ്പെടെ നടത്തിയതിനെ തുടർന്നും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഫാമിലെത്തി സംരക്ഷണവും ആനമതിൽ നിർമ്മാണത്തിന് വേഗത കൂട്ടാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഒന്നുമാകാത്തതാണ് കഴിഞ്ഞ ദിവസവും കാട്ടാനആക്രമണത്തിൽ മറ്റൊരു ജീവൻ കൂടി പൊലിയാൻ ഇടയായതെന്നും അദ്ദേഹം കൂട്ടിചേർത്തു. ആറളം ഫാമിലെ താമസക്കാർക്ക് നിരന്തരമുണ്ടാകുന്ന വന്യജീവി ആക്രമം മൂലമുള്ള ജീവൻ നഷ്ടത്തിനും അവരുടെ ജീവനോപാദി നശിപ്പിക്കപ്പെടുന്നതിനും കാരണംസർക്കാറാണ്. ഇതിന് പുറമെ ആനയുടെയും മറ്റ് വന്യജീവികളുടെയുംആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ് കിടപ്പുരോഗികളായവരും ഈ പ്രദേശത്ത് നിരവധിയാണ് . ഇവിടെ താമസിക്കുന്നവരെ മനുഷ്യരായി കാണാൻ സർക്കാറും ജില്ലാഭരണാധികാരികളും തയാറാവണമെന്നും വന്യജീവി ആക്രമണങ്ങളിൽ ഇനിയും ഒരു ജീവനും നഷ്ടപ്പെടാതിരിക്കാൻ അടിയന്തിരമായും ആനമതിൽ നിർമ്മാണമുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **മനുഷ്യജീവന് സുരക്ഷിതമില്ലാത്ത പ്രദേശമായി ആറളം ഫാംമാറിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാജനറൽസെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരിആരോപിച്ചു . ആറുവർഷത്തിനിടെ ആറളം ഫാമിൽ മാത്രം കാട്ടാനകളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം11ആണ് .സർക്കാറിന്റെഅനാസ്ഥ കാരണമാണ് ആക്രമണത്തിൽ ഇത്രയേറെ ആളുകൾ മരിക്കാനിടയായത്. കഴിഞ്ഞ ജൂലൈ മാസം ആറളം ഫാമിൽ ദാമു എന്ന ആദിവാസി യുവാവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിം ലീഗടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരവും യുഡിഎഫിന്റെ നേതൃത്വത്തിൽ മലയോര മാർച്ച് ഉൾപ്പെടെ നടത്തിയതിനെ തുടർന്നും ജില്ലാ കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഫാമിലെത്തി സംരക്ഷണവും ആനമതിൽ നിർമ്മാണത്തിന് വേഗത കൂട്ടാമെന്നും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഒന്നുമാകാത്തതാണ് കഴിഞ്ഞ ദിവസവും കാട്ടാനആക്രമണത്തിൽ മറ്റൊരു ജീവൻ കൂടി പൊലിയാൻ ഇടയായതെന്നും അദ്ദേഹം കൂട്ടിചേർത്തു. ആറളം ഫാമിലെ താമസക്കാർക്ക് നിരന്തരമുണ്ടാകുന്ന വന്യജീവി ആക്രമം മൂലമുള്ള ജീവൻ നഷ്ടത്തിനും അവരുടെ ജീവനോപാദി നശിപ്പിക്കപ്പെടുന്നതിനും കാരണംസർക്കാറാണ്. ഇതിന് പുറമെ ആനയുടെയും മറ്റ് വന്യജീവികളുടെയുംആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ് കിടപ്പുരോഗികളായവരും ഈ പ്രദേശത്ത് നിരവധിയാണ് . ഇവിടെ താമസിക്കുന്നവരെ മനുഷ്യരായി കാണാൻ സർക്കാറും ജില്ലാഭരണാധികാരികളും തയാറാവണമെന്നും വന്യജീവി ആക്രമണങ്ങളിൽ ഇനിയും ഒരു ജീവനും നഷ്ടപ്പെടാതിരിക്കാൻ അടിയന്തിരമായും ആനമതിൽ നിർമ്മാണമുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71458/abdul-kareem-chelery)