---
title: "കല്യാശ്ശേരിയിൽ ബസ്സിനടിയിൽപെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "bus accident kallyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71456/bus-accident-kallyassery"
published_at: "2022-09-29T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350cbc121ce_download_(4).jpg"
keywords: []
---

# കല്യാശ്ശേരിയിൽ ബസ്സിനടിയിൽപെട്ട ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **കല്യാശ്ശേരി : **ദേശീയപാതയിൽ ബസിന് മുന്നിലൂടെ പോക്കറ്റ് റോഡിലേക്ക് കടക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. കല്യാശ്ശേരി പി.സി.ആർ. ബാങ്കിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന്‌ കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന് മുന്നിലൂടെ ബൈക്ക് യാത്രക്കാരൻ മറുഭാഗത്തെ റോഡിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ്‌ഡ്രൈവർ സന്ദർഭോചിതമായി ബസ് നിർത്തിയതിനാലാണ് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത്.

## Article Content

**കല്യാശ്ശേരി : **ദേശീയപാതയിൽ ബസിന് മുന്നിലൂടെ പോക്കറ്റ് റോഡിലേക്ക് കടക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. കല്യാശ്ശേരി പി.സി.ആർ. ബാങ്കിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന്‌ കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന് മുന്നിലൂടെ ബൈക്ക് യാത്രക്കാരൻ മറുഭാഗത്തെ റോഡിലേക്ക് കടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ്‌ഡ്രൈവർ സന്ദർഭോചിതമായി ബസ് നിർത്തിയതിനാലാണ് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71456/bus-accident-kallyassery)