---
title: "തളിപ്പറമ്പ് ദേശത്തെ ഡ്രോണ്‍ സര്‍വേ പ്രവൃത്തികള്‍ ഒക്ടോബര്‍ 10മുതല്‍ ആരംഭിക്കും"
english_title: "Drone survey "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71414/drone-survey"
published_at: "2022-09-28T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633474d8213ea_63346bb363a2b_using-drone-for-construction-.png"
keywords: []
---

# തളിപ്പറമ്പ് ദേശത്തെ ഡ്രോണ്‍ സര്‍വേ പ്രവൃത്തികള്‍ ഒക്ടോബര്‍ 10മുതല്‍ ആരംഭിക്കും

> **Lead Summary:** തളിപ്പറമ്പ് വില്ലേജിലെ തളിപ്പറമ്പ് ദേശത്തെ ഡ്രോണ്‍ സര്‍വേ പ്രവൃത്തികള്‍ ഒക്ടോബര്‍ 10മുതല്‍ ആരംഭിക്കും. 15 സര്‍വേയര്‍മാരെ ഇതിനായി നിയോഗിച്ചു. തളിപ്പറമ്പ് റീസര്‍വേ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. ഒരു മാസത്തിനകം സര്‍വേ അടയാളപ്പെടുത്തല്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സലീം വിഷയാവതരണം നടത്തി. ഉത്തരമേഖലാ സര്‍വ്വേ ജോയിന്റ് ഡയറക്ടര്‍ ഡി മോഹന്‍ദേവ് അധ്യക്ഷനായി. അസി. ഡയറക്ടര്‍ രാജീവന്‍ പട്ടത്താരി, ആര്‍ഡിഒ ഇ പി മേഴ്സി, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍കെ ബാബു, നഗരസഭ സെക്രട്ടറി കെപി സുബൈര്‍, തഹസില്‍ദാര്‍ കെ ചന്ദ്രശേഖരന്‍, റീസര്‍വേ സുപ്രണ്ടുമാരായ ടികെ പ്രകാശന്‍, കെ ബാലകൃഷ്ണന്‍ സംസാരിച്ചു. സര്‍വേ പ്രവൃത്തിക്കായി എല്ലാ ഉടമസ്ഥരും സ്വന്തം സ്ഥലത്തിന്റെ അതിര്‍ത്തി കാടുകള്‍ വെട്ടിത്തെളിച്ച് സഹകരിക്കണമെന്നു തളിപ്പറമ്പ് റീ സര്‍വേ സൂപ്രണ്ട് അഭ്യര്‍ഥിച്ചു.

## Article Content

തളിപ്പറമ്പ് വില്ലേജിലെ തളിപ്പറമ്പ് ദേശത്തെ ഡ്രോണ്‍ സര്‍വേ പ്രവൃത്തികള്‍ ഒക്ടോബര്‍ 10മുതല്‍ ആരംഭിക്കും. 15 സര്‍വേയര്‍മാരെ ഇതിനായി നിയോഗിച്ചു. തളിപ്പറമ്പ് റീസര്‍വേ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ ആരംഭിക്കുന്നത്. ഒരു മാസത്തിനകം സര്‍വേ അടയാളപ്പെടുത്തല്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സലീം വിഷയാവതരണം നടത്തി. ഉത്തരമേഖലാ സര്‍വ്വേ ജോയിന്റ് ഡയറക്ടര്‍ ഡി മോഹന്‍ദേവ് അധ്യക്ഷനായി. അസി. ഡയറക്ടര്‍ രാജീവന്‍ പട്ടത്താരി, ആര്‍ഡിഒ ഇ പി മേഴ്സി, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍കെ ബാബു, നഗരസഭ സെക്രട്ടറി കെപി സുബൈര്‍, തഹസില്‍ദാര്‍ കെ ചന്ദ്രശേഖരന്‍, റീസര്‍വേ സുപ്രണ്ടുമാരായ ടികെ പ്രകാശന്‍, കെ ബാലകൃഷ്ണന്‍ സംസാരിച്ചു. സര്‍വേ പ്രവൃത്തിക്കായി എല്ലാ ഉടമസ്ഥരും സ്വന്തം സ്ഥലത്തിന്റെ അതിര്‍ത്തി കാടുകള്‍ വെട്ടിത്തെളിച്ച് സഹകരിക്കണമെന്നു തളിപ്പറമ്പ് റീ സര്‍വേ സൂപ്രണ്ട് അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71414/drone-survey)