---
title: "ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍"
english_title: "Three people arrested with sandalwood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71398/three-people-arrested-with-sandalwood"
published_at: "2022-09-28T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633464476e1f1_vac.jpg"
keywords: []
---

# ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍

> **Lead Summary:** **കണ്ണവം: **ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍.കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം കോളനി വെങ്ങളംഭാഗത്ത് രാജന്‍ എന്നയാളുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 60 കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളുമാണ് പിടികൂടിയത്.സംഭവത്തില്‍ ഓട്ടോറിക്ഷയും ആയുധങ്ങളും പിടികൂടുകയും ചെയ്തു. രാജന്‍, പി. ഹരീഷ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സുനില്‍കുമാര്‍ സി,ഗ്രേഡ് ഫോറസ്റ്റര്‍മാരായ പ്രമോദ് കുമാര്‍, സജിവ്കുമാര്‍ എസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിഷ്ണു എം, ഫോറസ്റ്റ് വാച്ചര്‍മാരായ സത്യന്‍ സി,മോളി ,ഡ്രൈവര്‍ ബിജു എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണവം: **ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍.കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം കോളനി വെങ്ങളംഭാഗത്ത് രാജന്‍ എന്നയാളുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 60 കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളുമാണ് പിടികൂടിയത്.സംഭവത്തില്‍ ഓട്ടോറിക്ഷയും ആയുധങ്ങളും പിടികൂടുകയും ചെയ്തു. രാജന്‍, പി. ഹരീഷ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സുനില്‍കുമാര്‍ സി,ഗ്രേഡ് ഫോറസ്റ്റര്‍മാരായ പ്രമോദ് കുമാര്‍, സജിവ്കുമാര്‍ എസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിഷ്ണു എം, ഫോറസ്റ്റ് വാച്ചര്‍മാരായ സത്യന്‍ സി,മോളി ,ഡ്രൈവര്‍ ബിജു എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71398/three-people-arrested-with-sandalwood)