---
title: "പിലാത്തറയിൽ ഒക്ടോബർ 10 മുതൽ ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കും"
english_title: "pilathara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71394/pilathara"
published_at: "2022-09-28T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334634a58ae2_news-card.jpg"
keywords: []
---

# പിലാത്തറയിൽ ഒക്ടോബർ 10 മുതൽ ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കും

> **Lead Summary:** പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒക്ടോബർ 10 മുതൽ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കും. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്കും, ഗതാഗതകുരുക്കിനും ഇടയാകുന്നുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ബസ്റ്റാൻ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട് ഉണ്ടാക്കുന്നുണ്ട്. ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലുള്ള അനധികൃത പാർക്കിംഗും പ്രവൃത്തിയെ ബാധിക്കുന്നതോടൊപ്പം ഗതാഗതകുരുക്കും ഉണ്ടാക്കുന്നു. ' ഇതിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, പോലീസ്, ആർടിഒ ഉദ്യോഗസ്ഥർ എം അനിൽ കുമാർ (ട്രേഡ് യൂണിയൻ പ്രതിനിധി), കെ.സി രഘുനാഥ് ( വ്യാപാര പ്രതിനിധി) എം വി രാജീവൻ ( റോഡ് സുരക്ഷ കമ്മിറ്റി കൺവീനർ അടങ്ങുന്ന ആറംഗ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകി. പിലാത്തറ ബസ്റ്റാൻ്റിലെ മുഴുവൻ അനധികൃത വാഹന പാർക്കിംഗ് നിരോധിക്കും. അതോടൊപ്പം ദേശീയപാതയുടെ ഇരു വശവും, ദേശീയപാതയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് സമീപം വരെയുള്ള ഇരുഭാഗത്തുമുള്ള അനധികൃത വാഹന പാർക്കിംഗും നിരോധിക്കും. ഈ മേഖലയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പിലാത്തറ ടൗണിൽ എത്തിചേരുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പേ പാർക്കിംഗ് സംവിധാനം ഒരുക്കും. ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് സംവിധാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. ജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് എം വിജിൻ എം എൽ എ അഭ്യർത്ഥിച്ചു ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, അസിസ്റ്റൻറ് മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർമാരായ ഹാരിസ് ഇ പി, എം പി റോഷൻ, പരിയാരം എസ് ഐ ശശി എൻ, കെ പ്രഭാകരൻ (എം ഡി മേഘ കൺസ്ട്രക്ഷൻ, ദേശിയപാത ), എം വി രാജീവൻ, ടി വി ഭാസ്ക്കരൻ (പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ), കെ.സി രഘുനാഥൻ (വ്യാപാരി സമിതി), മഹേന്ദ്രൻ (ഓട്ടോറിക്ഷ) പപ്പൻ രാമപുരം ( ബസ് ) പി പ്രഭാവതി, വരുൺ കൃഷ്ണൻ, മുഹമ്മദ് അസീസ്, കെ. സി. രഘുനാഥ് എന്നിവർ സംസാരിച്ചു.

## Article Content

പിലാത്തറ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒക്ടോബർ 10 മുതൽ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കും. പിലാത്തറ ടൗണിലും, മാതമംഗലം റോഡിലും, ദേശീയപാതയിലും അനിയന്ത്രിതമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്കും, ഗതാഗതകുരുക്കിനും ഇടയാകുന്നുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുകയാണ്. ബസ്റ്റാൻ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്ന ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട് ഉണ്ടാക്കുന്നുണ്ട്. ദേശീയപാതയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ദേശീയപാതയിലുള്ള അനധികൃത പാർക്കിംഗും പ്രവൃത്തിയെ ബാധിക്കുന്നതോടൊപ്പം ഗതാഗതകുരുക്കും ഉണ്ടാക്കുന്നു. ' ഇതിൻ്റെ അടിസ്ഥാനത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, പോലീസ്, ആർടിഒ ഉദ്യോഗസ്ഥർ എം അനിൽ കുമാർ (ട്രേഡ് യൂണിയൻ പ്രതിനിധി), കെ.സി രഘുനാഥ് ( വ്യാപാര പ്രതിനിധി) എം വി രാജീവൻ ( റോഡ് സുരക്ഷ കമ്മിറ്റി കൺവീനർ അടങ്ങുന്ന ആറംഗ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകി. പിലാത്തറ ബസ്റ്റാൻ്റിലെ മുഴുവൻ അനധികൃത വാഹന പാർക്കിംഗ് നിരോധിക്കും. അതോടൊപ്പം ദേശീയപാതയുടെ ഇരു വശവും, ദേശീയപാതയിൽ നിന്നും സ്റ്റേറ്റ് ബാങ്കിന് സമീപം വരെയുള്ള ഇരുഭാഗത്തുമുള്ള അനധികൃത വാഹന പാർക്കിംഗും നിരോധിക്കും. ഈ മേഖലയിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പിലാത്തറ ടൗണിൽ എത്തിചേരുന്നവർക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനായി പേ പാർക്കിംഗ് സംവിധാനം ഒരുക്കും. ഇതിനായി സ്ഥലം കണ്ടെത്തുന്നതിന് മോണിറ്ററിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിലുള്ള ഓട്ടോറിക്ഷ പാർക്കിംഗ് സംവിധാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു. ജനങ്ങൾ ഇതുമായി സഹകരിക്കണമെന്ന് എം വിജിൻ എം എൽ എ അഭ്യർത്ഥിച്ചു ചെറുതാഴം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡൻ്റ് എം ശ്രീധരൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഉണ്ണികൃഷ്ണൻ, അസിസ്റ്റൻറ് മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർമാരായ ഹാരിസ് ഇ പി, എം പി റോഷൻ, പരിയാരം എസ് ഐ ശശി എൻ, കെ പ്രഭാകരൻ (എം ഡി മേഘ കൺസ്ട്രക്ഷൻ, ദേശിയപാത ), എം വി രാജീവൻ, ടി വി ഭാസ്ക്കരൻ (പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ), കെ.സി രഘുനാഥൻ (വ്യാപാരി സമിതി), മഹേന്ദ്രൻ (ഓട്ടോറിക്ഷ) പപ്പൻ രാമപുരം ( ബസ് ) പി പ്രഭാവതി, വരുൺ കൃഷ്ണൻ, മുഹമ്മദ് അസീസ്, കെ. സി. രഘുനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71394/pilathara)