ഛത്തീസ്ഗഢിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു

ഛത്തീസ്ഗഢിൽ വാഹനാപകടം; കണ്ണൂർ സ്വദേശി മരിച്ചു
Sep 28, 2022 11:44 AM | By Thaliparambu Editor

മയ്യിൽ: ഛത്തീസ്ഗഢിലെ ജഗ്‌ദൽപുരിനടുത്ത് ബാൻപുരിയുലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി മരിച്ചു. റായ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അസി. നഴ്‌സിങ് സൂപ്രണ്ട് മാതോടത്തെ കരുണ നിവാസിൽ സി. സുമേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ടെമ്പോ വാനിൽ എയിംസിലെ 13 നഴ്‌സിങ് ഓഫീസർമാരുൾപ്പെടെ 15 പേർ ജഗ്‌ദൽപുരിലേക്ക് യാത്രപോയതാണ്. രാവിലെ ആറിന് ബാൻപുരിയിലെ വെള്ളക്കെട്ടിനരികിലേക്ക് വാൻ മറിഞ്ഞാണ് അപകടം. വാനിലുണ്ടായിരുന്ന മലയാളികളായ ശ്രീലക്ഷ്മി (28), രോഹിണി സുരേഷ് എന്നിവർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ബാൻപുരി സി.എച്ച്.സി.യിലും ജഗ്‌ദൽപുർ മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

accident chathesgad

Next TV

Related Stories
റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ മൃതദേഹം കണ്ടെത്തി

Nov 29, 2022 07:01 PM

റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ മൃതദേഹം കണ്ടെത്തി

റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മൃതദേഹം...

Read More >>
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Nov 28, 2022 12:53 PM

പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ്...

Read More >>
ഉറങ്ങാൻ കിടന്ന യുവാവ് മരണപ്പെട്ട നിലയിൽ

Nov 28, 2022 11:56 AM

ഉറങ്ങാൻ കിടന്ന യുവാവ് മരണപ്പെട്ട നിലയിൽ

ഉറങ്ങാൻ കിടന്ന യുവാവ് മരണപ്പെട്ട...

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Nov 27, 2022 08:59 PM

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ്...

Read More >>
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Nov 26, 2022 01:03 PM

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ...

Read More >>
Top Stories