---
title: "മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ല, ഭീതി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി "
english_title: "No problem in Mullaperiyar, CM says legal action will be taken against those who spread fear"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7118/no-problem-in-mullaperiyar-cm-says-legal-action-will-be-taken-against-those-who-spread-fear"
published_at: "2021-10-25T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176772edf38c_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# മുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ല, ഭീതി പരത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം:** മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

## Article Content

**തിരുവനന്തപുരം:** മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോവുന്നുവെന്ന് ഭീതി പരത്തുവന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മുല്ലപ്പെരിയാറില്‍ പുതുതായി ഇപ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കും. അവിടെ ഇപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7118/no-problem-in-mullaperiyar-cm-says-legal-action-will-be-taken-against-those-who-spread-fear)