---
title: "വിവിധ പരിപാടികളോടെ നബിദിനമാഘോഷിച്ച് ഖത്തർ വായാട് ജമാഅത് കമ്മിറ്റി"
english_title: "Qatar Oral Jamaat Committee celebrates Nabidin with various events"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7115/qatar-oral-jamaat-committee-celebrates-nabidin-with-various-events"
published_at: "2021-10-25T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617671433ab7e_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# വിവിധ പരിപാടികളോടെ നബിദിനമാഘോഷിച്ച് ഖത്തർ വായാട് ജമാഅത് കമ്മിറ്റി

> **Lead Summary:** **ദോഹ : **ലോകാനുഗ്രഹി പ്രവാചകൻ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പ്രകീർത്തനങ്ങൾക്കൊണ്ട് മുഖരിതമായ റബീഹിന്റെ സന്തോഷത്തിൽ, മൗലൂദ് പാരായണവും വിവിധ പരിപാടികളുമായി ഖത്തർ വായാട് ജമാഅത്ത് കമ്മിറ്റി ദോഹയിൽ നബിദിനമാഘോഷിച്ചു.

## Article Content

**ദോഹ : **ലോകാനുഗ്രഹി പ്രവാചകൻ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ പ്രകീർത്തനങ്ങൾക്കൊണ്ട് മുഖരിതമായ റബീഹിന്റെ സന്തോഷത്തിൽ, മൗലൂദ് പാരായണവും വിവിധ പരിപാടികളുമായി ഖത്തർ വായാട് ജമാഅത്ത് കമ്മിറ്റി ദോഹയിൽ നബിദിനമാഘോഷിച്ചു.

കമ്മിറ്റി രക്ഷധികാരി ഷഹീർ ബാഖവി അൽ വാരിസി യുടെ പ്രാർഥനയോടെ പ്രസിഡണ്ട്‌ ടി. കെ. ഹംസക്കുട്ടി യുടെ അധ്യക്ഷതയിൽ വായാട് ജുമാമസ്ജിദ് ഖത്തീബ് ഷാഫി ഫൈസി ഇർഫാനി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി കെ. മുസ്തഫ സ്വാഗതം പറഞ്ഞു പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് അബൂബക്കർ വായാട്, ടി. കെ. സി. ഖാലിദ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എം. കെ. അബ്ദുറഹ്മാൻ ( സൗദി ) സി. ടി. അബ്ദുല്ലകുട്ടി ( യൂ എ ഇ ), സിദ്ദീഖ് സഖാഫി ( ഒമാൻ ), അൽത്താഫ് അബൂബക്കർ ( കുവൈറ്റ് ), എം. കെ. അബ്ദുൽ ഖാദർ. ( ബഹ്‌റൈൻ ) തുടങ്ങിയവർ ഓൺലൈനിൽ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ അൻവർ പുളിയൂൽ പരിപാടികൾ വിശദീകരിച്ചു ട്രഷറർ നവാസ്. കെ. പി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7115/qatar-oral-jamaat-committee-celebrates-nabidin-with-various-events)