പട്ടാള ഗ്രാമമാകാൻ ഒരുങ്ങി വെള്ളാവ്

പട്ടാള ഗ്രാമമാകാൻ ഒരുങ്ങി വെള്ളാവ്
Sep 27, 2022 04:37 PM | By Thaliparambu Admin

വെള്ളാവ് സാംസ്കാരിക ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട സൗജന്യ ആർമി റിക്രൂട്ട്മെന്റ് റാലി പരിശീലനം ശ്രദ്ധേയമാകുന്നു.

ഒന്നാം ഘട്ടത്തിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ വൻ വിജയത്തിന്റെ തുടർച്ചയായാണ് വായനശാല രണ്ടാം ക്യാമ്പ് ആലോചിച്ചത്, കഴിഞ്ഞ ആഗസ്ത് മാസം 21 തീയതി കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി രത്നാകുമാരി ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

തീർത്തും സൗജന്യമായി നൽകുന്ന പരിശീലന ക്യാമ്പിൽ സൈന്യത്തിൽ ഒരു ജോലി എന്ന സ്വപ്നവുമായി ഒരുപാട് ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. കുറ്റ്യേരി വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിയാരം,ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ നിന്നും, തളിപ്പറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ നിന്നും ചെറുപ്പക്കാർ പുലർച്ചെ 5.30ന് തന്നെ പരിശീലനത്തിനായി എത്തിച്ചേരുന്നു.

സൗജന്യ പരിശീലനം ആയതിനാൽ ഒരുപാട് പേർ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തെങ്കിലും പരിശീലത്തിന്റെ കാഠിന്യം മൂലം പലരും പാതിവഴിക്ക് കൊഴിഞ്ഞു പോവുകയുണ്ടായെങ്കിലും ഇപ്പോൾ എല്ലാ കായിക ഇനങ്ങളിലും കഴിവ് തെളിയിച്ച 40 ചെറുപ്പക്കാർ കൃത്യമായി ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ദിവസം എട്ട് കിലോമീറ്റർ ഓട്ടം, പുൾ അപ്പ്സ്, ലോങ്ങ് ജമ്പ് കൂടാതെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള വ്യായാമ മുറകളും നൽകുവാൻ പരിശീലകർക്ക് കഴിയുന്നുണ്ട്.

ആഴ്ചയിൽ ഒരു ദിവസം ഉദ്യോഗാർഥികൾക്ക് പോഷകാഹാരം നൽകുവാനും, ഞായറാഴ്ചകളിൽ പ്രത്യേക ബസ് എർപ്പാട് ആക്കി പയ്യന്നൂർ കോളേജ് ഗ്രൗണ്ടിൽ നിന്നുള്ള പരിശീലനവും ഉദ്യോഗാർഥികൾക്ക് നൽകുവാൻ വായനശാല കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. NSG കമാൻഡോ വിങ്ങിൽ ജോലിചെയ്ത കെ.വി സുമേഷ്, ശരത് കുമാർ, ചന്ദ്രൻ കരിക്കൻ എന്നിവരാണ് ഇപ്പോൾ ഉദ്യോഗാർഥികൾക്ക് വേണ്ട കായിക പരിശീലനം നൽകുന്നത്.

വായനശാല കഴിഞ്ഞവർഷം നടത്തിയ ഒന്നാം ഘട്ട ക്യാമ്പിൽ നിന്നും ഒരുപാട് പേർ കായികക്ഷമത പരീക്ഷ പാസാകുകയും എന്നാൽ അഗ്നിപത് സ്കീം വന്നതോടുകൂടി സെലക്ട് ചെയ്യപ്പെട്ട ഉദ്യോഗാർഥികളുടെ എഴുത്തു പരീക്ഷ റദ്ദ് ചെയ്യപെടുകയും ചെയ്തത്തോട് കൂടി ഒരുപാട് യുവാക്കളുടെ പ്രതീക്ഷ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

എന്നാൽ തന്നെ ഇത്തവണ ക്യാമ്പിലെ മുഴുവൻ പേർക്കും സെലക്ഷൻ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ എന്ന് പരിശീലരായ സുമേഷ് കെ വി,ചന്ദ്രൻ കരിക്കൻ എന്നിവർ പറയുന്നു.കഴിഞ്ഞദിവസം നടന്ന ക്യാമ്പിന്റെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്തു തുടർന്ന് പ്രദേശത്തെ മുഴുവൻ വിമുക്തഭടന്മാരെയും, ക്യാമ്പിലെ പരിശീലകരെയും ആദരിക്കുകയും ചെയ്തു.

പരിശീലനത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥകളുടെ ക്രോസ്സ് സ് കൺട്രിയും സംഘടിപ്പിച്ചു. കഴിഞ്ഞ തവണ ഒന്നാംഘട്ട ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഒരുപാട് പേർ ഇപ്പോൾ അർദ്ധസൈനിക വിഭാഗമായ BSF, CISF എന്നിവയിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.

ഇത്തവണ ഒക്ടോബർ ആദ്യവാരം കോഴിക്കോട് വച്ച് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കാൻ പൂർണ സജ്ജരായി നിൽക്കുന്ന യുവാക്കൾക്ക് പൂർണ്ണ പിന്തുണയും ആയി വായനശാല കമ്മിറ്റിയുമുണ്ട് സി പവിത്രൻ പ്രസിഡണ്ടും എം വിജു സെക്രട്ടറിയുമായ കമ്മിറ്റിയാണ് വായനശാലയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

vellav_gramam

Next TV

Related Stories
ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

Apr 20, 2024 03:35 PM

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല...

Read More >>
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
Top Stories