---
title: "ചെറുവാഞ്ചേരിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്"
english_title: "bomb_cheruvancheri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71118/bomb_cheruvancheri"
published_at: "2022-09-27T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332d916e3bf6_WhatsApp_Image_2022-09-27_at_4.33.33_PM.jpeg"
keywords: []
---

# ചെറുവാഞ്ചേരിയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

> **Lead Summary:** കൂത്തുപറമ്പ് : സി.പി.എം. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരേ ബോംബേറ്. തിങ്കളാഴ്ച രാത്രി പത്തരയോടെ കണ്ണവം റോഡിൽ വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. പാട്യം ഗോപാലൻ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സി.പി.എം. പ്രവർത്തകർ കൊടി തോരണങ്ങൾ അലങ്കരിച്ചിരുന്നു.

## Article Content

കൂത്തുപറമ്പ് : സി.പി.എം. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരേ ബോംബേറ്. തിങ്കളാഴ്ച രാത്രി പത്തരയോടെ കണ്ണവം റോഡിൽ വില്ലേജ് ഓഫീസ് പരിസരത്താണ് സംഭവം. പാട്യം ഗോപാലൻ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സി.പി.എം. പ്രവർത്തകർ കൊടി തോരണങ്ങൾ അലങ്കരിച്ചിരുന്നു.

അതിനു ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ഒരു സംഘം കാറിനു നേരെ ബോംബെറിഞ്ഞത്. ബോംബ് കാറിനു മുന്നിൽ റോഡിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. അക്രമികൾ വില്ലേജ് ഓഫീസിനു മുന്നിലുളള റോഡിലേക്ക് ഓടി മറയുന്നത് കണ്ടതായി അമൽ പറഞ്ഞു.

ആർക്കും പരിക്കില്ല. കഴിഞ്ഞ വർഷം അമലിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ബോംബെറിഞ്ഞതിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരാണെന്ന് സി.പി.എം. ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71118/bomb_cheruvancheri)