---
title: "വീട്ടുടമയെ അപമാനിച്ച് വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി; രണ്ടു പേര്‍ക്കെതിരെ കേസ്"
english_title: "case_mayyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71115/case_mayyil"
published_at: "2022-09-27T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332d6e63d536_WhatsApp_Image_2022-09-27_at_4.22.48_PM.jpeg"
keywords: []
---

# വീട്ടുടമയെ അപമാനിച്ച് വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി; രണ്ടു പേര്‍ക്കെതിരെ കേസ്

> **Lead Summary:** മയ്യിൽ: ലോറി വീടിന് സമീപം കുറുകെയിട്ട് ബുദ്ധിമുട്ടാക്കിയത് ചോദ്യം ചെയ്ത വീട്ടുടമയെ മർദ്ദിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതി.

## Article Content

മയ്യിൽ: ലോറി വീടിന് സമീപം കുറുകെയിട്ട് ബുദ്ധിമുട്ടാക്കിയത് ചോദ്യം ചെയ്ത വീട്ടുടമയെ മർദ്ദിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും വീടിൻ്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ചെയ്തതായി പരാതി.

കയരളംകുറ്റിച്ചിറ സ്വദേശി എം.കെ.രഘുവിൻ്റെ (46) പരാതിയിലാണ് മുല്ലക്കൊടി കുറ്റിച്ചിറ സ്വദേശികളായ അഭിനവ്, ജനക് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 24 ന് വൈകുന്നേരം 5.30 മണിക്കായിരുന്നു സംഭവം. വാഹനം മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട് വാക്തർക്കമായതോടെ പരാതിക്കാരനെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും വീടിൻ്റെ ജനൽ ഗ്ലാസുകൾ തകർത്ത് 5,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71115/case_mayyil)