---
title: "പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് തളിപ്പറമ്പില്‍ പിടിയില്‍."
english_title: "taliparamba_cheriyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71070/taliparamba_cheriyoor"
published_at: "2022-09-27T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332ae6fbeaa3_WhatsApp_Image_2022-09-27_at_1.33.27_PM.jpeg"
keywords: []
---

# പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് തളിപ്പറമ്പില്‍ പിടിയില്‍.

> **Lead Summary:** തളിപ്പറമ്പ്:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒഡീഷയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന യുവാവ് തളിപ്പറമ്പില്‍ പിടിയില്‍.

## Article Content

തളിപ്പറമ്പ്:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒഡീഷയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന യുവാവ് തളിപ്പറമ്പില്‍ പിടിയില്‍.

ബിന്‍ജാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിക്രം മാലിക്കിനെയാണ് ഒഡീഷയില്‍ നിന്നും എസ്.ഐ ലക്ഷ്മണ്‍ ദണ്ഡസേനയുടെ നേതൃത്വത്തിലെത്തിയ നാലംഗസംഘം പിടികൂടിയത്.

രണ്ടുമാസം മുമ്പാണ് വിക്രം മാലിക്ക് 15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് തട്ടിക്കൊണ്ടുവന്നത്.

തളിപ്പറമ്പ് പോലീസ് പരിധിയിലെ ചെറിയൂരില്‍ മഹേശ്വര പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു വിക്രം മാലിക്ക്. ഒഡീഷ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ചെറിയൂരില്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പോലീസ് സംഘം തളിപ്പറമ്പിലെത്തിയത്.

തളിപ്പറമ്പ് പോലീസിന്റെ സഹായത്തോടെയാണ് ഇരുവരേയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം കമിതാക്കളെ ഒഡീഷയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71070/taliparamba_cheriyoor)