---
title: "മുസ്ലിം യൂത്ത് ലീഗ് യുവസഭ ജില്ലാ പ്രതിനിധി സമ്മേളനത്തിന് തളിപ്പറമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "yuva_sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71062/yuva_sabha"
published_at: "2022-09-27T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332a9ce47bcd_WhatsApp_Image_2022-09-27_at_1.13.24_PM.jpeg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് യുവസഭ ജില്ലാ പ്രതിനിധി സമ്മേളനത്തിന് തളിപ്പറമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** തളിപ്പറമ്പ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം യുവസഭയും സി എച്ച്.അനുസ്മരണവും സെപ്തംബർ 28 ബുധൻ രാവിലെ 9 മണി മുതൽ തളിപ്പറമ്പ പുഷ്പഗിരി ബാബിൽ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

## Article Content

തളിപ്പറമ്പ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം യുവസഭയും സി എച്ച്.അനുസ്മരണവും സെപ്തംബർ 28 ബുധൻ രാവിലെ 9 മണി മുതൽ തളിപ്പറമ്പ പുഷ്പഗിരി ബാബിൽ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

മണ്ഡലം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്ഥത്തിൽ പരിപാടി നടക്കുന്ന തളിപ്പറമ്പിലെ വഴിയോരങ്ങളിൽ കൊടി തോരണങ്ങളും പ്രചരണ ബോർഡുകളടക്കം അലങ്കരിച്ച് കൊണ്ട് ഒരുക്കങ്ങൾ പൂർത്തിയാക്കി.

2500 ഓളം വരുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി എന്ന നിലക്ക് പ്രാധാന്യമർഹിക്കുന്നു. 15 വർഷത്തിന് മുമ്പാണ് ആയിരത്തോളം പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുള്ള ജില്ലാതല പരിപാടി തളിപ്പറമ്പിൽ വെച്ച് നടന്നത്. ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂരി ന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹികം നവ ലിബറലിസം ഉൽപാദിപ്പിക്കുന്ന അരാജകത്വം എന്ന വിഷയത്തിൽ എം എ സമദും മയക്കുമരുന്നിൽ മയങ്ങുന്ന യുവത എന്ന വിഷയത്തിൽ ഇസ്മയിൽ പി വയനാടും ബാബരിയിൽ നിന്ന് ഗ്യാൻ വ്യാപിയിലേക്കുള്ള ദൂരം എന്ന വിഷയത്തിൽ അഡ്വ. ഫൈസൽ ബാബുവും സി എച്ച് അനുസ്മരണ പ്രഭാഷണം ഹസീം ചെമ്പ്രയും നിർവ്വഹിക്കും.

സമാപന സെഷൻ ഉൽഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നിർവ്വഹിക്കും. മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും. പത്രസമ്മേളനത്തിൽ നൗഷാദ് പുതുക്കണ്ടം (പ്രസിഡണ്ട് ) എൻ യു ശഫീക്ക് (ജനറൽ സെക്രട്ടറി) ഉനൈസ് എരുവാട്ടി ( ട്രഷറർ) ഓലിയൻ ജാഫർ (സീനിയർ വൈസ് പ്രസിഡന്റ്) കെ പി നൗഷാദ് (പ്രസിഡണ്ട് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ) എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71062/yuva_sabha)