---
title: "ബൈക്കില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; ഇടിച്ച് ഓട്ടോ നിര്‍ത്താതെ പോയി"
english_title: "auto_bike_accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71031/auto_bike_accident"
published_at: "2022-09-27T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633294b4efd03_WhatsApp_Image_2022-09-27_at_11.43.40_AM.jpeg"
keywords: []
---

# ബൈക്കില്‍ ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; ഇടിച്ച് ഓട്ടോ നിര്‍ത്താതെ പോയി

> **Lead Summary:** തളിപ്പറമ്പ്: ബൈക്കില്‍ ഓട്ടോയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു, ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി പരാതി.ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ പുഷ്പഗിരി എ.ടി.എമ്മിന് മുന്നിലായിരുന്നു അപകടം.

## Article Content

തളിപ്പറമ്പ്: ബൈക്കില്‍ ഓട്ടോയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും പരിക്കേറ്റു, ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി പരാതി.ഇന്ന് പുലര്‍ച്ചെ നാലരമണിയോടെ തളിപ്പറമ്പ് ആലക്കോട് റോഡില്‍ പുഷ്പഗിരി എ.ടി.എമ്മിന് മുന്നിലായിരുന്നു അപകടം.

പന്നിയൂര്‍ ചെറുകരയിലെ നെല്ലിക്കുന്നേല്‍ മധു(45) മകന്‍ അരുണ്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും എല്ലുകള്‍ പൊട്ടിയ നിലയിലാണ് എറണാകുളത്ത് പഠിക്കുന്ന അരുണിനെ തളിപ്പറമ്പ് ടൗണില്‍ ഇറക്കാനായിട്ടാണ് ഇരുവരും ബൈക്കില്‍ പോയത്.

ഇടിച്ച ഓട്ടോറിക്ഷ കണ്ടെത്താനായി പോലീസ് ഈ ഭാഗത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71031/auto_bike_accident)