---
title: "ആളെക്കൊല്ലി ബസ്സുകൾക്കെതിരെ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു"
english_title: "action_committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71030/action_committee"
published_at: "2022-09-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63329272b1a57_WhatsApp_Image_2022-09-27_at_10.58.09_AM.jpeg"
keywords: []
---

# ആളെക്കൊല്ലി ബസ്സുകൾക്കെതിരെ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി പൊള്ളയാടുള്ള സി വി ആഷിത്ത് സെപ്റ്റംബർ 17 ന് കണ്ണൂരിൽ നിന്നും ചുഴലിയിലേക്കുള്ള യാത്ര മദ്ധ്യേ കുറ്റിക്കോലിൽ ദേശീയ പാതയിൽ വെച്ച് മാധവിഎന്ന ആളെക്കൊല്ലി ബസ്സ് അമിതവേഗതയിൽ റോങ് സൈഡിൽ കേറി ആഷിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് കൊലപെടുത്തിയ പശ്ചാത്തലത്തിൽ ആഷിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും എനിയൊരു കുടുംബത്തിലും ഒരാളുടെ ജീവൻ പോലും ഈ ആളെ കൊല്ലി ബസ്സ്‌ മൂലം നഷ്ടപ്പെടരുത് എന്ന ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ടും ചുഴലിയിൽ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

## Article Content

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി പൊള്ളയാടുള്ള സി വി ആഷിത്ത് സെപ്റ്റംബർ 17 ന് കണ്ണൂരിൽ നിന്നും ചുഴലിയിലേക്കുള്ള യാത്ര മദ്ധ്യേ കുറ്റിക്കോലിൽ ദേശീയ പാതയിൽ വെച്ച് മാധവിഎന്ന ആളെക്കൊല്ലി ബസ്സ് അമിതവേഗതയിൽ റോങ് സൈഡിൽ കേറി ആഷിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച് കൊലപെടുത്തിയ പശ്ചാത്തലത്തിൽ ആഷിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും എനിയൊരു കുടുംബത്തിലും ഒരാളുടെ ജീവൻ പോലും ഈ ആളെ കൊല്ലി ബസ്സ്‌ മൂലം നഷ്ടപ്പെടരുത് എന്ന ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ടും ചുഴലിയിൽ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രി, ജില്ലാ കളക്ടർ, RTO എന്നിവരുടെ മുന്നിലേക്ക് പരാതിയായും ഇത്തരം ബസ്സുകളുടെ മത്സരയോട്ടം തടയാൻ വേണ്ട നിയമപരമായി ബാധ്യതപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് മാധവി ബസ്സ് എന്ന ആളെക്കൊല്ലി ബസ്സ്.

  സമാന സംഭവത്തിലൂടെ നിരവധി കുടുംബങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട് കണ്ണീരിലാഴ്ത്തിയും അപകടം മൂലം കൈകാലുകൾ നഷ്ടപ്പെട്ട് കിടപ്പിലാക്കുന്ന സാഹചര്യം ഉൾപ്പെടെ ഉണ്ട് അതിനാൽ ഈ ആളെക്കൊല്ലി ബസ്സിനെതിരെയുള്ള ജനകീയ പൊതുവികാരം അധികൃതരിലേക്ക് എത്തിക്കാൻ വേണ്ട ക്യാമ്പയിൻ കൂടി ഈ അവസരത്തിൽ ജനകീയ ആക്ഷൻ കമ്മറ്റി ഏറ്റെടുക്കുകയാണ്. 

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയ്യാൻ എം എം പ്രജോഷ് ചെയർമാനായും ടി ഒ സുരേഷ് കൺവീനറായും ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71030/action_committee)