---
title: "കണ്ണൂരില്‍ നിന്നും കൂടുതല്‍വിമാന സര്‍വ്വീസുകള്‍ അനുവദിക്കണം:ഖത്തര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കെഎംസിസി"
english_title: "QATAR_KMCC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71015/qatar_kmcc"
published_at: "2022-09-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332804a4cc6a_WhatsApp_Image_2022-09-27_at_10.10.40_AM.jpeg"
keywords: []
---

# കണ്ണൂരില്‍ നിന്നും കൂടുതല്‍വിമാന സര്‍വ്വീസുകള്‍ അനുവദിക്കണം:ഖത്തര്‍ തളിപ്പറമ്പ് നിയോജകമണ്ഡലം കെഎംസിസി

> **Lead Summary:** കണ്ണൂരിൽ നിന്നും ഗൾഫ് സെക്ടറിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കണമെന്ന് മുംതസ ഹോട്ടൽ ഷാസി ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ തളിപ്പറമ്പ് നിയോജകമണ്ഡലം കെഎംസിസി കൌൺസിൽ മീറ്റ് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

## Article Content

കണ്ണൂരിൽ നിന്നും ഗൾഫ് സെക്ടറിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ അനുവദിക്കണമെന്ന് മുംതസ ഹോട്ടൽ ഷാസി ഓഡിറ്റോറിയത്തിൽ നടന്ന ഖത്തർ തളിപ്പറമ്പ് നിയോജകമണ്ഡലം കെഎംസിസി കൌൺസിൽ മീറ്റ് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

ഇബ്രാഹിം പുളുക്കൂലിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി റഹീസ് പെരുമ്പ ഉദ്ഘാടനം ചെയ്തു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി ഇബ്രാഹിം പുളുക്കുൽ ( പ്രസിഡന്റ്‌ ) യൂനുസ് ശാന്തിഗിരി (ജനറൽ സെക്രട്ടറി )ഹംസക്കുട്ടി വായാട് ( ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.

സീനിയർ വൈസ് പ്രെസിഡന്റായി സ്വാബിർ അള്ളാംകുളത്തേയും, വൈസ് പ്രെസിഡന്റുമാരായി യുസുഫ് പന്നിയൂർ, ഷംസീർ കമ്പിൽ, അബ്ദുൽ ബാരി ചപ്പാരപ്പടവ്എ ന്നിവരെയും സെക്രട്ടറിമാരായി സാഹിദ്. എ. പി, ആസാദ്‌ നഗർ, സകരിയ കൊമ്മച്ചി, ശറഫുദ്ധീൻ. പി. വി,അർഷിദ്. കെ. വി. എന്നിവരെയും തെരഞ്ഞെടുത്തു. റിട്ടേർണിംഗ് ഓഫീസർമാരായ അഷ്‌റഫ് ആറളം, ഷഹബാസ് തങ്ങൾ, അബ്ദുറഹ്മാൻ തലശ്ശേരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

നൗഷാദ് മാങ്കടവ്,ഉമർ ഫാറൂഖ് പയ്യന്നൂർ, റസാക്ക് കുപ്പം, കെ. യു. ഉമൈർ, ഷക്കീർ പെടേന പ്രസംഗിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടുപോയ മർഹൂം കൊങ്ങായി മുസ്തഫയുടെ ഭാര്യ മറിയംബി, യൂനുസ് ശാന്തിഗിരിയുടെ ഭാര്യാ മാതാവ് ഖദീജ കായക്കുൽ എന്നിവർക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും പ്രാർഥനയും നടന്നു. ദാവൂദ് തണ്ടപ്പുറം സ്വാഗതവും ഹംസക്കുട്ടി വായാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71015/qatar_kmcc)