---
title: "എടാട്ട് വള്ളുവ കോളനി അംബേദ്കർ ഗ്രാമവികസന പദ്ധതി: പ്രവൃത്തി ഉദ്ഘാടനം  എം വിജിൻ എം എൽ എ നിർവഹിച്ചു. "
english_title: "gramavikasanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70918/gramavikasanam"
published_at: "2022-09-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331b3be82eac_WhatsApp_Image_2022-09-26_at_7.43.34_PM.jpeg"
keywords: []
---

# എടാട്ട് വള്ളുവ കോളനി അംബേദ്കർ ഗ്രാമവികസന പദ്ധതി: പ്രവൃത്തി ഉദ്ഘാടനം  എം വിജിൻ എം എൽ എ നിർവഹിച്ചു. 

> **Lead Summary:** പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വത്സല അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എ പ്രാർത്ഥന മുഖ്യാതിഥിയായി. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

## Article Content

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി വത്സല അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എ പ്രാർത്ഥന മുഖ്യാതിഥിയായി. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.

പട്ടികജാതി സങ്കേതങ്ങളെ സമഗ്രമായി വികസിപ്പിക്കുന്നതി നുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് അംബേദ്കർ സ്വയം പര്യാപ്ത ഗ്രാമ വികസന പദ്ധതി. പദ്ധതിയുടെ ഭാഗമായി ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന പെരുമ്പ പാലം - വള്ളുവ കോളനി റോഡ് നവീകരണം, കോളനിയിലെ കമ്യൂണിറ്റി ഹാൾ നവീകരണം ഉൾപ്പടെ പദ്ധതിയിൽ ഉണ്ട്.

പെരുമ്പ പാലം - വള്ളുവ കോളനി റോഡ് നവീകരണം പൂർത്തിയാകുന്നതോടെ പ്രസ്തുത പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും ഇതിനായി 200 മീറ്റർ നീളത്തിൽ ഇരുവശവും കരിങ്കൽ കെട്ടി ടോപ്പിൽ കോൺക്രീറ്റ് ബെൽറ്റ് നിർമ്മിച്ച് മണ്ണിട്ടുയർത്തി റോഡ് ടാർ ചെയ്യും.ഇതിനായി 33.85 ലക്ഷം രൂപടെ പദ്ധതിയാണ് തയ്യാറാക്കിയത്.

കമ്മ്യൂണിറ്റി ഹാൾ നവീകരണ പ്രവൃത്തിക്ക് 7.17 ലക്ഷം രൂപയാണ് അനുവദിച്ചത്. നിലവിലുള്ള കെട്ടിടത്തിന്റെ സ്ലാബ് ബാൽക്കണിയായി മാറ്റി, മുമ്പിലുള്ള ഏരിയ പൂർണ്ണമായും ഒരു ഹാളാക്കി മാറ്റു ന്നതിനുള്ള റൂഫ് കവറിംഗ് വർക്ക്. കൂടാതെ ഇലക്ട്രിക്കൽ വർക്ക് എന്നിവ നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്ഊന്നൽ നൽകുന്ന പദ്ധതി കണ്ണൂർ നിർമിതി കേന്ദ്രമാണ് നിർവഹിക്കുന്നത്.

ചടങ്ങിൽ പയ്യന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബാലകൃഷ്ണൻ എം സ്വാഗതം പറഞ്ഞു. ജില്ലാ നിർമിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയർ കെ.രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി റീന, വാർഡ് അംഗം ജിഷ ബേബി കെ എന്നിവർ സംസാരിച്ചു. പ്രമോട്ടർ ശ്രുതി സി ചന്ദ്രൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70918/gramavikasanam)