---
title: "ദുരന്ത വാർത്തയിൽ വിറങ്ങലിച്ച് പുല്ലൂപ്പിക്കടവ് : തോണി അപകടത്തിൽ മൂന്ന് മരണം "
english_title: "Pullooppikkadav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70899/pullooppikkadav"
published_at: "2022-09-26T17:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63319a32bb725_IMG-20220926-WA0026.jpg"
keywords: []
---

# ദുരന്ത വാർത്തയിൽ വിറങ്ങലിച്ച് പുല്ലൂപ്പിക്കടവ് : തോണി അപകടത്തിൽ മൂന്ന് മരണം 

> **Lead Summary:** **കണ്ണൂര്‍: **അത്താഴക്കുന്ന് കല്ല് കെട്ട് ചിറയില്‍ തോണിയപകടം മൂന്നുപേര്‍ മരണപ്പെട്ടു.

## Article Content

**കണ്ണൂര്‍: **അത്താഴക്കുന്ന് കല്ല് കെട്ട് ചിറയില്‍ തോണിയപകടം മൂന്നുപേര്‍ മരണപ്പെട്ടു.

റമീസ്, സഹദ്, അഷീര്‍ എന്നിവരാണ് മരിച്ചത്.ചിറക്കല്‍ പഞ്ചായത്തിന്റെ അധീനതയില്‍പെട്ട കല്ല്‌കെട്ട്ചിറയിലാണ് അപകടം.സംഭവമറിഞ്ഞ് ധാരാളം പേര്‍ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്.കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

കണ്ണാടിപറമ്പ് വെള്ളൂവന്‍കടവ്, പുല്ലൂപ്പിക്കടവ് എന്നിവിടങ്ങളില്‍ ധാരാളം മല്‍സ്യ സമ്പത്ത് മേഖലയാണെങ്കിലും മീന്‍ പിടിക്കാന്‍ പുറപ്പെട്ടുള്ള മരണം ഇതാദ്യമാണ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുല്ലുപ്പി പുഴയില്‍ ചാണകം കയറ്റിപ്പോന്ന തോണി മറിഞ്ഞു മൂന്ന് പേര്‍ മരണപ്പെടുകയും, തിരുവോണ നാളില്‍ ഒരു പെണ്‍കുട്ടിയും മരണപ്പെട്ടിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70899/pullooppikkadav)