---
title: "ഓൺലൈൻ തട്ടിപ്പിലൂടെ ചേപ്പറമ്പ് സ്വദേശിയുടെ  അക്കൗണ്ടിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തു"
english_title: "online-fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70853/online-fraud"
published_at: "2022-09-26T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331702b886c9_last.png"
keywords: []
---

# ഓൺലൈൻ തട്ടിപ്പിലൂടെ ചേപ്പറമ്പ് സ്വദേശിയുടെ  അക്കൗണ്ടിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തു

> **Lead Summary:** ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് വിമുക്തഭടന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തു.

## Article Content

ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് വിമുക്തഭടന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തു.

ശ്രീകണ്ഠപുരം ചേപ്പറമ്പിലെ കുഞ്ഞിപുതിയവീട്ടിൽ നാഗരാജിന്റെ (66) അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയെടുത്തത്. തെലുങ്കാന ആർ.കെ പുരത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയിലാണ് നാഗരാജിന്റെ എസ്.ബി അക്കൗണ്ട്.

ബാങ്ക് സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ഫോണിൽ ബന്ധപ്പെട്ട് ‘എനി ഡസ്‌ക്’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യിപ്പിച്ചു. അതിന് ശേഷം കഴിഞ്ഞ ഏപ്രിൽ മൂന്നിനും ഈ മാസം 23 വരെയുമുള്ള കാലയളവിൽ 31 തവണ നാഗരാജിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയായിരുന്നു.

നാഗരാജിന്റെ പരാതിയിൽ കേസെടുത്ത് ശ്രീകണ്ഠപുരം സി.ഐ. ഇ.പി സുരേശന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70853/online-fraud)