---
title: "മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതി; ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നു"
english_title: "mattannur_jumamasjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70790/mattannur_jumamasjid"
published_at: "2022-09-26T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63314075db09a_WhatsApp_Image_2022-09-26_at_11.19.36_AM.jpeg"
keywords: []
---

# മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതി; ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്യുന്നു

> **Lead Summary:** കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിംലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, യു. മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

## Article Content

കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നു. മുസ്ലിംലീഗ് സെക്രട്ടറി അബ്ദുല്‍റഹിമാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, യു. മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.

മട്ടന്നൂര്‍ സിഐ എം. കൃഷ്ണന് മുമ്പാകെയാണ് മൂന്ന് പേരും ഹാജരായത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.

വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. മൂന്ന് കോടി ചിലവായ നിര്‍മ്മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം.പി. ശമീറാണ് പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70790/mattannur_jumamasjid)