---
title: "മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് രണ്ട് മരണം "
english_title: "Thoni "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70782/thoni"
published_at: "2022-09-26T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331376e32b72_Delhi_man_beats_son_1112022.jpg"
keywords: []
---

# മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് രണ്ട് മരണം 

> **Lead Summary:** അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം ഒരാൾ മരണപ്പെട്ടു.

## Article Content

അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം ഒരാൾ മരണപ്പെട്ടു.

ചിറക്കൽ പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട കല്ല് കെട്ട് ചിറയിൽ ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പുറപ്പെട്ട തോണി മറിഞ്ഞു ഒരാൾ മരണപ്പെട്ടു. .

മൂന്ന് പേർ സഞ്ചരിച്ച തോണിയാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ മൃതദേഹം വെളളത്തിൻ മുകളിൽ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് മറ്റ് രണ്ട് പേർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. ഫയർഫോഴ്സിന്റെ നീണ്ട പരിശ്രമത്തിനൊടുവിൽ രണ്ടു പേരുടെ മൃതദേഹം വലയിൽ കുടുങ്ങുകയായിരിന്നു. സംഭവമറിഞ്ഞ്‌ ധാരാളം പേർ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70782/thoni)