---
title: "സംസ്ഥാനത്ത് കോളേജുകൾ ഇന്ന് തുറന്നു, ഓൺലൈൻ ക്ലാസ്സുകൾക്ക് വിരാമം"
english_title: "Colleges open today in the state, with an end to online classes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7078/colleges-open-today-in-the-state-with-an-end-to-online-classes"
published_at: "2021-10-25T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176552757a5c_college open.jpg"
keywords: []
---

# സംസ്ഥാനത്ത് കോളേജുകൾ ഇന്ന് തുറന്നു, ഓൺലൈൻ ക്ലാസ്സുകൾക്ക് വിരാമം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു. ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും.

അവസാന വർഷ ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോളജുകളിൽ ഇന്ന് മുതൽ പൂർണതോതിൽ അധ്യയനം തുടങ്ങുന്നത്.

ഈ മാസം പതിനെട്ടിന് ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ. ഓൺലൈൻ ക്ലാസ് ഇനിയുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7078/colleges-open-today-in-the-state-with-an-end-to-online-classes)