---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ച നേതാവ് പിടിയില്‍"
english_title: "Yuva Morcha leader arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70706/yuva-morcha-leader-arrested"
published_at: "2022-09-25T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63305f9d13162_vac.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ച നേതാവ് പിടിയില്‍

> **Lead Summary:** പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമായ രഞ്ജിത്ത് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് പരാതി. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന രഞ്ജിത്ത് ഇത് മുതലെടുത്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പ്രസവിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമായ രഞ്ജിത്ത് ആണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്നാണ് പരാതി. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന രഞ്ജിത്ത് ഇത് മുതലെടുത്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു.വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പ്രസവിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70706/yuva-morcha-leader-arrested)