---
title: "പാനൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്"
english_title: "SDPI worker's house bombed in Panur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70638/sdpi-workers-house-bombed-in-panur"
published_at: "2022-09-25T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330047607087_vac.jpg"
keywords: []
---

# പാനൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** പാനൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെ യാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. രണ്ട് ബോംബുകളിൽ ഒന്ന് മാത്രമെ പൊട്ടിയുള്ളു. ബോംബ് സ്കോഡ് സ്ഥലത്തെത്തി പരിശോധന നടത്തി പൊട്ടാത്ത ബോംബ് നിർവീര്യമാക്കി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. മറ്റ് പാർട്ടികളിൽ നിന്ന് പുതിയതായി എസ് ഡി പി ഐ യിൽ എത്തിയവരുടെ യോഗം കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിൽ ചേർന്നിരുന്നു.

## Article Content

പാനൂരിൽ എസ്ഡിപിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെ യാണ് ബോംബ് എറിഞ്ഞത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. രണ്ട് ബോംബുകളിൽ ഒന്ന് മാത്രമെ പൊട്ടിയുള്ളു. ബോംബ് സ്കോഡ് സ്ഥലത്തെത്തി പരിശോധന നടത്തി പൊട്ടാത്ത ബോംബ് നിർവീര്യമാക്കി. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. മറ്റ് പാർട്ടികളിൽ നിന്ന് പുതിയതായി എസ് ഡി പി ഐ യിൽ എത്തിയവരുടെ യോഗം കഴിഞ്ഞ ദിവസം അജ്മലിന്റെ വീട്ടിൽ ചേർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70638/sdpi-workers-house-bombed-in-panur)