---
title: "വെള്ളാരം പാറ മഹല്ല്  കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടത്തി"
english_title: "Vellaram Para Mahal Committee led the celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7055/vellaram-para-mahal-committee-led-the-celebrations"
published_at: "2021-10-25T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617638e0e3597_70efb9c9-8e13-41d6-9eb0-eeb2d311866d.jpg"
keywords: []
---

# വെള്ളാരം പാറ മഹല്ല്  കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടത്തി

> **Lead Summary:** **കരിമ്പം: **വെള്ളാരംപാറ മഹല്ല് ജമാഅത്ത് മദ്റസത്തുൽ ബൂസ്വീരി കമ്മിറ്റി നബി ദിനാഘോഷത്തിന്റെ ഭാഗമായി മൗലിദ് പാരായണം, നബിദിന റാലി, വിദ്യാർഥികളുടെ യുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, അന്നദാനം, തെരുവ് ശുചീകരണം, മദ്രസ പൊതുപരീക്ഷ- എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.

## Article Content

**കരിമ്പം: **വെള്ളാരംപാറ മഹല്ല് ജമാഅത്ത് മദ്റസത്തുൽ ബൂസ്വീരി കമ്മിറ്റി നബി ദിനാഘോഷത്തിന്റെ ഭാഗമായി മൗലിദ് പാരായണം, നബിദിന റാലി, വിദ്യാർഥികളുടെ യുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, അന്നദാനം, തെരുവ് ശുചീകരണം, മദ്രസ പൊതുപരീക്ഷ- എസ്എസ്എൽസി- പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു.

മീലാദ് സമ്മേളനത്തിൽ അബ്ദുസ്സമദ് അമാനി പട്ടുവം അധ്യക്ഷത വഹിച്ചു. സുബൈർ സഖാഫി പുത്തൻതെരു ഉദ്ഘാടന പ്രഭാഷണം നടത്തി.

സയ്യിദ് പൂക്കോയ തങ്ങൾ, ഇബ്രാഹിം ബാഖവി, കെ പി മൊയ്തു ഹാജി, ഫൈസൽ അമാനി തുടങ്ങിയവർ പങ്കെടുത്തു. ലത്തീഫ് മന്ന സ്വാഗതവും സമീർ ടി വി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7055/vellaram-para-mahal-committee-led-the-celebrations)