---
title: "തളിപ്പറമ്പിൽ സ്കൂട്ടറിൽ എത്തിയ ആൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70538/theft"
published_at: "2022-09-24T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f24d9f06e0_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# തളിപ്പറമ്പിൽ സ്കൂട്ടറിൽ എത്തിയ ആൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകുന്നേരം 04:30 മണിക്ക് ശേഷമാണ് വ്യത്യസ്ത സ്ഥലങ്ങളില്‍ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു കൊണ്ടുപോയത്. വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്ത് വെച്ച് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തന്റെ മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് വൈകുന്നേരം 05.00 മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമാ നാരായണന്‍ എന്നവരുടെ മുന്നു പവന്‍ മാലയും 05.20 മണിയോടെ കീഴാറ്റൂര്‍ വെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനി എന്നിവരുടെ രണ്ട് പവന്‍ മാലയും പൊട്ടിച്ചു. ചുവന്ന സ്‌കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് സ്ത്രീകള്‍ പറഞ്ഞു. പോലീസ് സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

## Article Content

**തളിപ്പറമ്പ്: ** ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകുന്നേരം 04:30 മണിക്ക് ശേഷമാണ് വ്യത്യസ്ത സ്ഥലങ്ങളില്‍ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു കൊണ്ടുപോയത്. വൈകുന്നേരം 04.30 മണിയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്ത് വെച്ച് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തന്റെ മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് വൈകുന്നേരം 05.00 മണിയോടെ പാലകുളങ്ങര ശാസ്താ റോഡില്‍ വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമാ നാരായണന്‍ എന്നവരുടെ മുന്നു പവന്‍ മാലയും 05.20 മണിയോടെ കീഴാറ്റൂര്‍ വെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനി എന്നിവരുടെ രണ്ട് പവന്‍ മാലയും പൊട്ടിച്ചു. ചുവന്ന സ്‌കൂട്ടിയില്‍ വന്നയാളാണ് മാല പൊട്ടിച്ചതെന്ന് സ്ത്രീകള്‍ പറഞ്ഞു. പോലീസ് സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70538/theft)