---
title: "മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചു"
english_title: "muslim league mokeri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70532/muslim-league-mokeri"
published_at: "2022-09-24T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f1c9756d12_vac.jpg"
keywords: []
---

# മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചു

> **Lead Summary:** മൊകേരി തങ്ങൾ പീടികക്ക് സമീപം മുസ് ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് അസീസ് കാങ്ങാടന്റെ വീടിന് നേരെ ബോംബേറിൽ ലീഗ് നേതാക്കൾ പ്രതിഷേധിച്ചു. ഇന്നലെപുലർച്ചയാണ് ബോംബെർ നടന്നത്. അക്രമിസംഘം വീടിനെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് ഗെയ്റ്റിൽ തട്ടി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത് ഉഗ്ര ശേഷിയുള്ള ബോംബാണ് അക്രമിസംഘം എറിഞ്ഞത്. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീംചേ ലാരി, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, അൻസാരി തില്ലങ്കേരി, ഡി സി സി സെക്രട്ടറി കെ പി സാജു, പി കെ ഷാഹുൽ ഹമീദ്, എൻ എ കരീം, പി പി എ സലാം, ഇ എ നാസർ സംഭവസ്ഥലം സന്ദർശിച്ചു. ബോംബെറിഞ്ഞ് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ വിരുദ്ധ ശക്ക്തികളെ നിലക്ക് നിർത്താൻ പൊലീസ് കർഷന നടപടി സ്വീകരിക്കണമെന്ന് ബോംബെറിന് പിന്നിൽ പ്രവർത്തിച്ച വരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരിം ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകർത്തു നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ത ൽപ്പരകക്ഷികളുടെ കുൽസിതശ്രമം തിരിച്ചറിയണമെന്നും കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. ബോംബെറിൽ പ്രതിഷേധിച്ച് മൊകേരി തങ്ങൾ പീടികയിൽ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കെ പി അമ്മദ്, കാസിം മൊകേ രി ,മുനീർ കെ കെ, ബാങ്കിൽ ഹനീഫ, റഫീഖ് പി, സുഹൈൽ കെ, ഖാലിദ് നേതൃത്വം നൽകി. ബോംബെറിന് പിന്നിൽ പ്രവർത്തിച്ച വരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരിം ആവശ്യപ്പെട്ടു.

## Article Content

മൊകേരി തങ്ങൾ പീടികക്ക് സമീപം മുസ് ലിം ലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് അസീസ് കാങ്ങാടന്റെ വീടിന് നേരെ ബോംബേറിൽ ലീഗ് നേതാക്കൾ പ്രതിഷേധിച്ചു. ഇന്നലെപുലർച്ചയാണ് ബോംബെർ നടന്നത്. അക്രമിസംഘം വീടിനെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് ഗെയ്റ്റിൽ തട്ടി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത് ഉഗ്ര ശേഷിയുള്ള ബോംബാണ് അക്രമിസംഘം എറിഞ്ഞത്. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീംചേ ലാരി, പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, അൻസാരി തില്ലങ്കേരി, ഡി സി സി സെക്രട്ടറി കെ പി സാജു, പി കെ ഷാഹുൽ ഹമീദ്, എൻ എ കരീം, പി പി എ സലാം, ഇ എ നാസർ സംഭവസ്ഥലം സന്ദർശിച്ചു. ബോംബെറിഞ്ഞ് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ വിരുദ്ധ ശക്ക്തികളെ നിലക്ക് നിർത്താൻ പൊലീസ് കർഷന നടപടി സ്വീകരിക്കണമെന്ന് ബോംബെറിന് പിന്നിൽ പ്രവർത്തിച്ച വരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരിം ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം തകർത്തു നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ത ൽപ്പരകക്ഷികളുടെ കുൽസിതശ്രമം തിരിച്ചറിയണമെന്നും കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു. ബോംബെറിൽ പ്രതിഷേധിച്ച് മൊകേരി തങ്ങൾ പീടികയിൽ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കെ പി അമ്മദ്, കാസിം മൊകേ രി ,മുനീർ കെ കെ, ബാങ്കിൽ ഹനീഫ, റഫീഖ് പി, സുഹൈൽ കെ, ഖാലിദ് നേതൃത്വം നൽകി. ബോംബെറിന് പിന്നിൽ പ്രവർത്തിച്ച വരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരിം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70532/muslim-league-mokeri)