---
title: "വി കെ അബ്ദുൾ കാദർ സാഹിബിന്റെ ഓർമ ദിനം; ഭക്ഷണ വിതരണം സംഘടിപ്പിച്ചു"
english_title: "food distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70504/food-distribution"
published_at: "2022-09-24T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632efbd4a391a_vac.jpg"
keywords: []
---

# വി കെ അബ്ദുൾ കാദർ സാഹിബിന്റെ ഓർമ ദിനം; ഭക്ഷണ വിതരണം സംഘടിപ്പിച്ചു

> **Lead Summary:** സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനത്തിൽ അലവിൽ ശാഖ എം എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം സംഘടിപ്പിച്ചു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള വിശപ്പ് രഹിത കണ്ണൂർ അക്ഷയ പാത്രത്തിനു സമീപം മൗലവി സാഹിബിന്റെ മകൾ റഹീസ ഉദ്ഘാടനം ചെയ്തു . റഫീഖ് സി എച്ച്, സിറാസ് വി കെ, റഷീദ് വി എം, നിസാർ വി ടി, റാഷിദ് എം വി, ഹാഷിം പി കെ, ഫൈജാസ് സി എച്ഛ്, സദക്ക് വി പി മുസ്ലിം ലീഗ് നേതാക്കളായ ടി എൻ എ കാദർ, വി എം ഫൈസൽ മുതലായവർ പങ്കെടുത്തു. കണ്ണൂർ റയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ്,ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരം ഭാഗത്തുള്ള തെരുവിൽ കഴിയുന്ന 300 ഓളം പേർക്കാണ് ഭക്ഷണം നൽകിയത്. കൂടാതെ പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസ് കെയർ ഹോമിൽ കഴിയുന്ന 80 ഓളം അഗതികൾക്ക് ഇന്ന് രാത്രിയിലെ ഭക്ഷണവും നൽകുമെന്ന് റഫീഖ് സി എച്ച് അറിയിച്ചു.

## Article Content

സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്ന കണ്ണൂർ അലവിൽ സ്വദേശി വി കെ അബ്ദുൾ കാദർ മൗലവി സാഹിബിന്റെ ഓർമ ദിനത്തിൽ അലവിൽ ശാഖ എം എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം സംഘടിപ്പിച്ചു.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള വിശപ്പ് രഹിത കണ്ണൂർ അക്ഷയ പാത്രത്തിനു സമീപം മൗലവി സാഹിബിന്റെ മകൾ റഹീസ ഉദ്ഘാടനം ചെയ്തു . റഫീഖ് സി എച്ച്, സിറാസ് വി കെ, റഷീദ് വി എം, നിസാർ വി ടി, റാഷിദ് എം വി, ഹാഷിം പി കെ, ഫൈജാസ് സി എച്ഛ്, സദക്ക് വി പി മുസ്ലിം ലീഗ് നേതാക്കളായ ടി എൻ എ കാദർ, വി എം ഫൈസൽ മുതലായവർ പങ്കെടുത്തു. കണ്ണൂർ റയിൽവേ സ്റ്റേഷൻ, പഴയ ബസ് സ്റ്റാൻഡ്,ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരം ഭാഗത്തുള്ള തെരുവിൽ കഴിയുന്ന 300 ഓളം പേർക്കാണ് ഭക്ഷണം നൽകിയത്. കൂടാതെ പഴയങ്ങാടി ഗാർഡിയൻ എയ്ഞ്ചൽസ് കെയർ ഹോമിൽ കഴിയുന്ന 80 ഓളം അഗതികൾക്ക് ഇന്ന് രാത്രിയിലെ ഭക്ഷണവും നൽകുമെന്ന് റഫീഖ് സി എച്ച് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70504/food-distribution)