---
title: "ചപ്പാരപ്പടവ് അമ്മാനപ്പാറ റോഡുകൾ ഉൾപ്പെടെ തളിപ്പറമ്പ് മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 1.35 കോടി രൂപയുടെ അനുമതി"
english_title: "1.35 crores allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70503/135-crores-allowed"
published_at: "2022-09-24T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632efaf2cf1bf_mv.jpg"
keywords: []
---

# ചപ്പാരപ്പടവ് അമ്മാനപ്പാറ റോഡുകൾ ഉൾപ്പെടെ തളിപ്പറമ്പ് മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 1.35 കോടി രൂപയുടെ അനുമതി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ അനുമതിയായി. തളിപ്പറമ്പ്-ഇരിട്ടി റോഡ് നവീകരണത്തിന് 25 ലക്ഷം, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് നവീകരണത്തിന് 25 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശ്ശേരി റോഡ് 25 ലക്ഷം, മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂർ റോഡ് 25 ലക്ഷം, അമ്മാനപ്പാറ-പാച്ചേനി-തേരണ്ടി-ചപ്പാരപ്പടവ് 20ലക്ഷം, ചൊറുക്കള-ബാവുപ്പറമ്പ് റോഡ് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തകർന്ന റോഡുകളുടെ അറ്റകുറ്റ പണി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രൈനേജ് സംവിധാനം ഒരുക്കൽ, റോഡിലെ അപകട മേഖലയിൽ ക്രാഷ് ബാരിയർ നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക. മഴക്കാലത്ത് റോഡുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോഡുകൾ അടിയന്തിരമായി നവീകരിക്കുന്നതിന് തുക അനുവദിച്ചത്. സമയ ബന്ധിതമായി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ അനുമതിയായി. തളിപ്പറമ്പ്-ഇരിട്ടി റോഡ് നവീകരണത്തിന് 25 ലക്ഷം, തളിപ്പറമ്പ്-കൂർഗ് ബോർഡർ റോഡ് നവീകരണത്തിന് 25 ലക്ഷം, ചപ്പാരപ്പടവ്-എരുവാട്ടി-വിമലശ്ശേരി റോഡ് 25 ലക്ഷം, മേത്തുരുമ്പ-ചപ്പാരപ്പടവ്-കുറ്റൂർ റോഡ് 25 ലക്ഷം, അമ്മാനപ്പാറ-പാച്ചേനി-തേരണ്ടി-ചപ്പാരപ്പടവ് 20ലക്ഷം, ചൊറുക്കള-ബാവുപ്പറമ്പ് റോഡ് 15 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തകർന്ന റോഡുകളുടെ അറ്റകുറ്റ പണി മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രൈനേജ് സംവിധാനം ഒരുക്കൽ, റോഡിലെ അപകട മേഖലയിൽ ക്രാഷ് ബാരിയർ നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുക. മഴക്കാലത്ത് റോഡുകളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ബന്ധപ്പെട്ട ഉഗ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോഡുകൾ അടിയന്തിരമായി നവീകരിക്കുന്നതിന് തുക അനുവദിച്ചത്. സമയ ബന്ധിതമായി നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70503/135-crores-allowed)