---
title: "ചെറുകുന്ന് തറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം"
english_title: "car and lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70378/car-and-lorry-accident"
published_at: "2022-09-24T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e83ff747eb_news-card.jpg"
keywords: []
---

# ചെറുകുന്ന് തറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

> **Lead Summary:** **പരിയാരം: **ചെറുകുന്ന് തറയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം ജംഗ്ഷന് മുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍, ദയാനന്ദന്‍, കെ.ബിജു, ഹരീഷ്‌കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കെ.എല്‍ 11 ബി.എച്ച് 2388 കാറില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിലാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവരെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**പരിയാരം: **ചെറുകുന്ന് തറയിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം ജംഗ്ഷന് മുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. കോഴിക്കോട് എടക്കാട് മൈത്ര ആശുപത്രിക്ക് സമീപത്തെ സജീവന്‍, ദയാനന്ദന്‍, കെ.ബിജു, ഹരീഷ്‌കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സജീവന്റെ നില അതീവ ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. കെ.എല്‍ 11 ബി.എച്ച് 2388 കാറില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഇവര്‍. പരിക്കേറ്റവരെ കണ്ണപുരം പോലീസിന്റെ നേതൃത്വത്തിലാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവരെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70378/car-and-lorry-accident)