---
title: "മട്ടന്നൂരിലെ ആർ.എസ്.എസ്. കാര്യാലയത്തിനുനേരേ ബോംബേറ്; രണ്ടുപേർ അറസ്റ്റിൽ"
english_title: "two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70375/two-arrested"
published_at: "2022-09-24T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e826b1982a_news-card.jpg"
keywords: []
---

# മട്ടന്നൂരിലെ ആർ.എസ്.എസ്. കാര്യാലയത്തിനുനേരേ ബോംബേറ്; രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂരിൽ ആർ.എസ്.എസ്. കാര്യാലയത്തിനുനേരേ പെട്രോൾബോംബെറിഞ്ഞ കേസിൽ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ , വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**മട്ടന്നൂർ: **മട്ടന്നൂരിൽ ആർ.എസ്.എസ്. കാര്യാലയത്തിനുനേരേ പെട്രോൾബോംബെറിഞ്ഞ കേസിൽ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജീർ , വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മട്ടന്നൂർ-ശിവപുരം റോഡിലുള്ള ആർ.എസ്.എസ്. മട്ടന്നൂർ ഖണ്ഡ് കാര്യാലയത്തിനുനേരേ പെട്രോൾബോംബേറുണ്ടായത്. സ്കൂട്ടറിലെത്തിയ രണ്ടുപേരാണ്‌ ബോംബെറിഞ്ഞത്‌. ഓഫീസിന്റെ ജനൽച്ചില്ല് തകർന്നു. മുറിക്കകത്തുണ്ടായിരുന്ന കിടക്ക കത്തിനശിച്ചു. ഓഫീസിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുപ്പിച്ചില്ലും ബോംബിന്റെ അവശിഷ്ടങ്ങളും ഓഫീസ് പരിസരത്ത് ചിതറിക്കിടന്നു.

സ്കൂട്ടറിലെത്തിയ രണ്ടുപേർ ഓഫീസിനുനേരേ ബോംബെറിയുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെള്ളേരിയിൽനിന്ന് വെള്ളിയാഴ്ച രാത്രിയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് ചോദ്യംചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70375/two-arrested)