---
title: "താവം പള്ളിക്കരയിൽ കാറിന്റെ ഗ്ലാസ്‌ തകർത്ത നിലയിൽ"
english_title: "broken the glass of the car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70292/broken-the-glass-of-the-car"
published_at: "2022-09-23T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632db827d66c8_vac.jpg"
keywords: []
---

# താവം പള്ളിക്കരയിൽ കാറിന്റെ ഗ്ലാസ്‌ തകർത്ത നിലയിൽ

> **Lead Summary:** താവം പള്ളിക്കരയിൽ സാമൂഹ്യവിരുദ്ധർ കാറിന്റെ ഗ്ലാസ്‌ തകർത്ത നിലയിൽ. പള്ളിക്കര സ്വദേശി മുഹമ്മദ് ഇഖ്ബാലിന്റെ കാറാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാർബർ ഷോപ്പിൽ പോയി ഇഖ്ബാൽ തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. കെഎൽ 13 എ എം 61 51 കാറിന്റെ പിൻവശത്തെ ചില്ലാണ് തകർത്ത നിലയിൽ കണ്ടത്. സാമൂഹ്യ പ്രവർത്തകനായ ഇഖ്ബാലിന്റെ കാർ തകർത്തതിന് പിന്നിൽ മയക്കുമരുന്ന് മാഫിയ ആണോ എന്ന് സംശയിക്കുന്നു

## Article Content

താവം പള്ളിക്കരയിൽ സാമൂഹ്യവിരുദ്ധർ കാറിന്റെ ഗ്ലാസ്‌ തകർത്ത നിലയിൽ. പള്ളിക്കര സ്വദേശി മുഹമ്മദ് ഇഖ്ബാലിന്റെ കാറാണ് തകർത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാർബർ ഷോപ്പിൽ പോയി ഇഖ്ബാൽ തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്ത നിലയിൽ കണ്ടത്. കെഎൽ 13 എ എം 61 51 കാറിന്റെ പിൻവശത്തെ ചില്ലാണ് തകർത്ത നിലയിൽ കണ്ടത്. സാമൂഹ്യ പ്രവർത്തകനായ ഇഖ്ബാലിന്റെ കാർ തകർത്തതിന് പിന്നിൽ മയക്കുമരുന്ന് മാഫിയ ആണോ എന്ന് സംശയിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70292/broken-the-glass-of-the-car)