---
title: "നെല്ലിപ്പറമ്പ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു"
english_title: "50 lacks for nellipparamba ground"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70284/50-lacks-for-nellipparamba-ground"
published_at: "2022-09-23T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632db1e37e075_mv.jpg"
keywords: []
---

# നെല്ലിപ്പറമ്പ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മാസ്റ്റർ പ്ലാനിൽ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങൾ ഒരുക്കൽ, മൈതാനം ഇലക്ട്രിഫിക്കേഷൻ, ടോയ്ലറ്റ് സംവിധാനം ഒരുക്കൽ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവുമായാണ് കായിക വകുപ്പ് സംസ്ഥാനത്തുടനീളം കളിക്കളങ്ങൾ ഒരുക്കുന്നത്. ഒരോ പഞ്ചായത്തിലും ആരോഗ്യകരമായ കായിക വിനോദത്തിന് സൗകര്യമൊക്കുക എന്നത് സർക്കാരിന്റെ സുപ്രധാനമായ ലക്ഷ്യമാണ്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ദൗത്യവുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കായികക്ഷമതയും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. അഭിരുചിക്കനുസരിച്ച് കായിക വിനോദത്തിലേർപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന നെല്ലിപ്പറമ്പ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. മാസ്റ്റർ പ്ലാനിൽ ഗ്രൗണ്ട് നവീകരണം, ഗാലറി സൗകര്യങ്ങൾ ഒരുക്കൽ, മൈതാനം ഇലക്ട്രിഫിക്കേഷൻ, ടോയ്ലറ്റ് സംവിധാനം ഒരുക്കൽ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പറഞ്ഞു. വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവുമായാണ് കായിക വകുപ്പ് സംസ്ഥാനത്തുടനീളം കളിക്കളങ്ങൾ ഒരുക്കുന്നത്. ഒരോ പഞ്ചായത്തിലും ആരോഗ്യകരമായ കായിക വിനോദത്തിന് സൗകര്യമൊക്കുക എന്നത് സർക്കാരിന്റെ സുപ്രധാനമായ ലക്ഷ്യമാണ്. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലമുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്ന ദൗത്യവുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. കായികക്ഷമതയും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. അഭിരുചിക്കനുസരിച്ച് കായിക വിനോദത്തിലേർപ്പെടാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70284/50-lacks-for-nellipparamba-ground)