---
title: "തളിപ്പറമ്പിലെ ദേശീയ പാത ഉപരോധം : എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു"
english_title: "case against sdpi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70250/case-against-sdpi"
published_at: "2022-09-23T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d7b1b94bb0_vac.jpg"
keywords: []
---

# തളിപ്പറമ്പിലെ ദേശീയ പാത ഉപരോധം : എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ.ഓഫീസുകളിൽ എൻ.ഐ.എ.റെയ്ഡ് നടത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് മാർഗതടസം സൃഷ്ടിച്ച പി എഫ് ഐ ,എസ്.ഡി.പി.ഐ.പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പ്രവർത്തകരായ മുഹമ്മദ് റാഷിദ്, മുഹമ്മദ് അലി, ഫാഹിം, ഇർഷാദ്, ആരിഫ്, അസ്കർ ,മഹമ്മൂദ് തുടങ്ങി 20 ഓളം പേർക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്. പൊതു റോഡിൽ കുത്തിയിരുന്ന് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ്ഗതടസ്സം ഉണ്ടാക്കി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു പോലീസിന്റെ നിയമപരമായ ആത്മ ലംഘിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.

## Article Content

**തളിപ്പറമ്പ്:** രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട്- എസ്.ഡി.പി.ഐ.ഓഫീസുകളിൽ എൻ.ഐ.എ.റെയ്ഡ് നടത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് മാർഗതടസം സൃഷ്ടിച്ച പി എഫ് ഐ ,എസ്.ഡി.പി.ഐ.പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പ്രവർത്തകരായ മുഹമ്മദ് റാഷിദ്, മുഹമ്മദ് അലി, ഫാഹിം, ഇർഷാദ്, ആരിഫ്, അസ്കർ ,മഹമ്മൂദ് തുടങ്ങി 20 ഓളം പേർക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്. പൊതു റോഡിൽ കുത്തിയിരുന്ന് പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ്ഗതടസ്സം ഉണ്ടാക്കി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു പോലീസിന്റെ നിയമപരമായ ആത്മ ലംഘിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70250/case-against-sdpi)