---
title: "കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി ഒരാൾ പിടിയിലായി, നാലു പേർ ഓടിരക്ഷപ്പെട്ടു"
english_title: "arrested with bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70209/arrested-with-bomb"
published_at: "2022-09-23T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d5a0d1130b_news-card.jpg"
keywords: []
---

# കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി ഒരാൾ പിടിയിലായി, നാലു പേർ ഓടിരക്ഷപ്പെട്ടു

> **Lead Summary:** പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ജില്ലയിലും അക്രമങ്ങൾ. കല്യാശ്ശേരിയിൽ വെച്ച് പെട്രോൾ ബോംബുമായി ഒരു പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലായി.അഞ്ചു പേരുള്ള സംഘത്തിൽ നിന്നും നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.ഒരാളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.ഒരു സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് രണ്ട് പെട്രോൾ ബോംബുകൾ പിടികൂടിയത്. പിടിയിലായവർ പ്രദേശവാസികൾ അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

## Article Content

പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ ജില്ലയിലും അക്രമങ്ങൾ. കല്യാശ്ശേരിയിൽ വെച്ച് പെട്രോൾ ബോംബുമായി ഒരു പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിലായി.അഞ്ചു പേരുള്ള സംഘത്തിൽ നിന്നും നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.ഒരാളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.ഒരു സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് രണ്ട് പെട്രോൾ ബോംബുകൾ പിടികൂടിയത്. പിടിയിലായവർ പ്രദേശവാസികൾ അല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70209/arrested-with-bomb)