---
title: "കരിമ്പം ഇ ടി സിക്ക് സമീപം ലോറികൾ തടഞ്ഞ് താക്കോലുമായി നാലംഗ സംഘം കടന്നു: വാഹനങ്ങൾ റോഡിനു കുറുകെ"
english_title: "karimbam etc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70197/karimbam-etc"
published_at: "2022-09-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d56af4d4d0_news-card.jpg"
keywords: []
---

# കരിമ്പം ഇ ടി സിക്ക് സമീപം ലോറികൾ തടഞ്ഞ് താക്കോലുമായി നാലംഗ സംഘം കടന്നു: വാഹനങ്ങൾ റോഡിനു കുറുകെ

> **Lead Summary:** **തളിപ്പറമ്പ്: **സംസ്ഥാന പാതയില്‍ കരിമ്പം ഇ ടി സിക്ക് സമീപം രണ്ട് അയല്‍സംസ്ഥാന വാഹനങ്ങള്‍ തടഞ്ഞ് നാലംഗസംഘം താക്കോലുമായി രക്ഷപ്പെട്ടു. കണ്ടെയിനര്‍ ലോറിയും മിനിലോറിയുമാണ് തളിപ്പറമ്പ്-ഇരിട്ട് സംസ്ഥാനപാതയില്‍ തടഞ്ഞിട്ടത്. കണ്ടെയിനര്‍ ലോറി റോഡിന് കുറുകെയിട്ട നിലയിലാണ്. കരിമ്പം ഇ.ടി.സിക്ക് സമീപം കെ.എം. ട്രേഡിങ്ങില്‍ സാധനങ്ങള്‍ ഇറക്കാനെത്തിയ ടി.എന്‍.57 ബി.പി.1915 കണ്ടെയിനര്‍ ലോറിയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞ് ഡ്രൈവറേയും ക്ലീനറേയും ഭീഷണിപ്പെടുത്തി ലോറി റോഡിന് കുറുകെയിട്ട് താക്കോലുമായി കടന്നത്. കെ.എ.05എ.ജി 2476 മിനിലോറിയുടെയും താക്കോല്‍ എടുത്ത് സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ് ഐ.ദിനേശന്‍ കൊതേരി എന്നിവര്‍ സ്ഥലത്തെത്തി. നാലംഗ സംഘം 2ബൈക്കുകളിലായാണ് എത്തിയത്. ബൈക്കിലെത്തിയവരെ പോലീസ് അന്വേഷിച്ച് വരികയാണ്.

## Article Content

**തളിപ്പറമ്പ്: **സംസ്ഥാന പാതയില്‍ കരിമ്പം ഇ ടി സിക്ക് സമീപം രണ്ട് അയല്‍സംസ്ഥാന വാഹനങ്ങള്‍ തടഞ്ഞ് നാലംഗസംഘം താക്കോലുമായി രക്ഷപ്പെട്ടു. കണ്ടെയിനര്‍ ലോറിയും മിനിലോറിയുമാണ് തളിപ്പറമ്പ്-ഇരിട്ട് സംസ്ഥാനപാതയില്‍ തടഞ്ഞിട്ടത്. കണ്ടെയിനര്‍ ലോറി റോഡിന് കുറുകെയിട്ട നിലയിലാണ്. കരിമ്പം ഇ.ടി.സിക്ക് സമീപം കെ.എം. ട്രേഡിങ്ങില്‍ സാധനങ്ങള്‍ ഇറക്കാനെത്തിയ ടി.എന്‍.57 ബി.പി.1915 കണ്ടെയിനര്‍ ലോറിയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞ് ഡ്രൈവറേയും ക്ലീനറേയും ഭീഷണിപ്പെടുത്തി ലോറി റോഡിന് കുറുകെയിട്ട് താക്കോലുമായി കടന്നത്. കെ.എ.05എ.ജി 2476 മിനിലോറിയുടെയും താക്കോല്‍ എടുത്ത് സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഡി.വൈ.എസ്.പി.എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, എസ് ഐ.ദിനേശന്‍ കൊതേരി എന്നിവര്‍ സ്ഥലത്തെത്തി. നാലംഗ സംഘം 2ബൈക്കുകളിലായാണ് എത്തിയത്. ബൈക്കിലെത്തിയവരെ പോലീസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70197/karimbam-etc)