---
title: "ദേശീയപാതയിലെ അമിതവേഗത: ഡിവൈഎഫ്ഐ കല്യാശ്ശേരി ഈസ്റ്റ്‌ മേഖല കമ്മിറ്റി പരാതി നൽകി"
english_title: "dyfi kallyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70156/dyfi-kallyassery"
published_at: "2022-09-23T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d3bf72eb73_vac.jpg"
keywords: []
---

# ദേശീയപാതയിലെ അമിതവേഗത: ഡിവൈഎഫ്ഐ കല്യാശ്ശേരി ഈസ്റ്റ്‌ മേഖല കമ്മിറ്റി പരാതി നൽകി

> **Lead Summary:** **കല്യാശേരി : **കണ്ണൂർ - പയ്യന്നൂർ ദേശീയപാത 66 ൽ വാഹനാപകടങ്ങൾ വർദ്ധിച്ച് വരികയാണ് .പ്രത്യേകിച്ച് ഏഴാംമൈൽ മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗത്ത് ഈ അടുത്ത കാലത്ത് നിരവധി അപകടങ്ങൾ നടന്നു .ചിലർക്ക് മരണം വരെ സംഭവിച്ചു . ഇതിനെതിരെ ഡി വൈ എഫ് ഐ കല്യാശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി . ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ , ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത് . വാഹനങ്ങളുടെ പ്രത്യേകിച്ച് ബസിന്റെ അമിത വേഗത കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഒരു പോലെ പേടിപെടുത്തുകയാണ് .റോഡിലിറങ്ങാൻ ചെറുവാഹനങ്ങൾ ഭയക്കുകയാണ് . ഇനി ഒരു ജീവനും റോഡിൽ പൊലിയാതിരിക്കുന്നതിന് വേണ്ടത് ചെയ്യണമെന്നും പരാതിയിൽ ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു . കല്യാശേരി, മാങ്ങാട് ബസ്സ് സ്റ്റോപ്പുകളിൽ വിദ്യർത്ഥികളെ കയറ്റാതെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഇതിനു വേണ്ട പരിഹാരവും നിയമ നടപടികളും സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിക്കുന്നു . ഇത് ഇനിയും തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി ഡി വൈ എഫ് ഐ രംഗത്തുവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി . ഡി വൈ എഫ് ഐ കല്യാശേരി ഈസ്റ്റ് മേഖലാ സെക്രട്ടറി ടി കെ നന്ദുലാൽ, പ്രസിഡന്റ് പി.വി ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി സി നിധിൻ, എസ് എഫ് ഐ ഏരിയാ ജോയിൻറ് സെക്രട്ടറി എൻ വൈഷ്ണവ്, കെ വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയത് .

## Article Content

**കല്യാശേരി : **കണ്ണൂർ - പയ്യന്നൂർ ദേശീയപാത 66 ൽ വാഹനാപകടങ്ങൾ വർദ്ധിച്ച് വരികയാണ് .പ്രത്യേകിച്ച് ഏഴാംമൈൽ മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗത്ത് ഈ അടുത്ത കാലത്ത് നിരവധി അപകടങ്ങൾ നടന്നു .ചിലർക്ക് മരണം വരെ സംഭവിച്ചു . ഇതിനെതിരെ ഡി വൈ എഫ് ഐ കല്യാശേരി ഈസ്റ്റ് മേഖലാ കമ്മിറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകി . ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ , ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത് . വാഹനങ്ങളുടെ പ്രത്യേകിച്ച് ബസിന്റെ അമിത വേഗത കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഒരു പോലെ പേടിപെടുത്തുകയാണ് .റോഡിലിറങ്ങാൻ ചെറുവാഹനങ്ങൾ ഭയക്കുകയാണ് . ഇനി ഒരു ജീവനും റോഡിൽ പൊലിയാതിരിക്കുന്നതിന് വേണ്ടത് ചെയ്യണമെന്നും പരാതിയിൽ ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു . കല്യാശേരി, മാങ്ങാട് ബസ്സ് സ്റ്റോപ്പുകളിൽ വിദ്യർത്ഥികളെ കയറ്റാതെയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിർത്താതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഇതിനു വേണ്ട പരിഹാരവും നിയമ നടപടികളും സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ അഭ്യർത്ഥിക്കുന്നു . ഇത് ഇനിയും തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികളുമായി ഡി വൈ എഫ് ഐ രംഗത്തുവരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി . ഡി വൈ എഫ് ഐ കല്യാശേരി ഈസ്റ്റ് മേഖലാ സെക്രട്ടറി ടി കെ നന്ദുലാൽ, പ്രസിഡന്റ് പി.വി ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി സി നിധിൻ, എസ് എഫ് ഐ ഏരിയാ ജോയിൻറ് സെക്രട്ടറി എൻ വൈഷ്ണവ്, കെ വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70156/dyfi-kallyassery)