പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി

പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി
Sep 23, 2022 06:16 AM | By Thaliparambu Editor

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള പിഎസ്‌സി അറിയിച്ചു. അതേസമയം, കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. തിയറി, പ്രാക്ടിക്കല്‍, വൈവ ഉള്‍പ്പെടെയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. എന്നാല്‍ രാവിലെ തന്നെ കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടിത്തുടങ്ങി. ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ വെള്ളിയാഴ്ച സാധാരണ പോലെ സര്‍വ്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും കെ.എസ്.ആര്‍.ടിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡിഐജിമാര്‍, സോണല്‍ ഐജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്. രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

സര്‍വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി, ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്‌ആര്‍ടിസി സാധാരണ പോലെ സര്‍വീസ് നടത്താന്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും സിഎംഡി നിര്‍ദ്ദേശം നല്‍കി. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൊലീസ് സഹായം തേടാനും മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ അതിനു രേഖാമൂലം അപേക്ഷ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി, ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Strike pfl

Next TV

Related Stories
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

Sep 28, 2022 10:02 AM

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ മുനീർ

പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണച്ച് മുസ്ലിംലീഗ്: പുതുതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം: എം കെ...

Read More >>
ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

Sep 28, 2022 09:46 AM

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

ഒരുങ്ങുന്നു തളിപ്പറമ്പിന്റെ സ്നേഹോത്സവം; ഹാപ്പിനസ് ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു...

Read More >>
പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

Sep 28, 2022 09:41 AM

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ എംഎൽഎ

പുതിയങ്ങാടി തീരദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ പോകുന്നു എന്നത് വ്യാജപ്രചരണം: എം വിജിൻ...

Read More >>
തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

Sep 27, 2022 07:33 PM

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാവും-45 കോടിയുടെ മികച്ച ആശുപത്രിയാക്കി ഉയര്‍ത്തും; എം.വി.ഗോവിന്ദന്‍...

Read More >>
കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

Sep 27, 2022 07:23 PM

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കൃത്യനിർവഹണം തടയൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ...

Read More >>
 പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

Sep 27, 2022 07:15 PM

പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

പുല്ലൂപ്പിക്കടവില്‍ തോണി മറിഞ്ഞ് മരണപ്പെട്ടവരുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍...

Read More >>
Top Stories