---
title: "യുവതിയെ കടന്നുപിടിച്ചയാൾക്കെതിരെ  കേസെടുത്ത് അന്വേഷണം ആരംഭിച്ചു"
english_title: "crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70036/crime"
published_at: "2022-09-22T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c5ae014d43_,.jpg"
keywords: []
---

# യുവതിയെ കടന്നുപിടിച്ചയാൾക്കെതിരെ  കേസെടുത്ത് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **വസ്ത്രം വാങ്ങാനെന്ന വ്യാജേന കടയിൽ കയറിയ വിരുതൻ നടത്തിപ്പുകാരിയായ യുവതിയെ കടന്നുപിടിച്ചു. ചുഴലി സ്വദേശിനിയായ 39 കാരിയുടെ പരാതിയിൽ കൂവേരി ചപ്പാരപ്പടവിലെ മുത്തു കൃഷ്ണനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 16ന് രാവിലെ 9.30 മണിയോടെ ചപ്പാരപ്പടവിലെ കടയിൽ വസ്ത്രം വാങ്ങാനെത്തിയ ഇയാൾ യുവതിയെ തടഞ്ഞു നിർത്തുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**തളിപ്പറമ്പ്: **വസ്ത്രം വാങ്ങാനെന്ന വ്യാജേന കടയിൽ കയറിയ വിരുതൻ നടത്തിപ്പുകാരിയായ യുവതിയെ കടന്നുപിടിച്ചു. ചുഴലി സ്വദേശിനിയായ 39 കാരിയുടെ പരാതിയിൽ കൂവേരി ചപ്പാരപ്പടവിലെ മുത്തു കൃഷ്ണനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 16ന് രാവിലെ 9.30 മണിയോടെ ചപ്പാരപ്പടവിലെ കടയിൽ വസ്ത്രം വാങ്ങാനെത്തിയ ഇയാൾ യുവതിയെ തടഞ്ഞു നിർത്തുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70036/crime)