അനാവശ്യ പ്രചരണങ്ങളില്‍ നിന്നും പിന്മാറണം- തളിപ്പറമ്പ് നഗരസഭ ചെയര്‍ പേഴ്‌സണ്‍

അനാവശ്യ പ്രചരണങ്ങളില്‍ നിന്നും പിന്മാറണം- തളിപ്പറമ്പ് നഗരസഭ ചെയര്‍ പേഴ്‌സണ്‍
Oct 1, 2021 04:40 PM | By Thaliparambu Admin

തളിപ്പറമ്പ്: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രചരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന അഭ്യര്‍ത്ഥനയുമായി തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പു ഉദ്യോഗസ്ഥ മേധാവികളുടെയും പ്രശംസ പിടിച്ചുപറ്റിയ കോവിധ് നിയന്ത്രണ പ്രവര്‍ത്തനങ്ങളാണ് തളിപ്പറമ്പ നഗരസഭയില്‍ നടക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ച എല്ലാ യോഗങ്ങളും ആദ്യം തൊട്ട് സമയബന്ധിതമായി ചേരുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി നടപ്പാക്കുകയും കൃത്യമായ അവലോകനം നടത്തി മുന്നോട്ട് പോകുകയാണ് നമ്മുടെ നഗരസഭ. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിന് മുമ്പേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിന് തീരുമാനമെടുത്ത നഗരസഭയാണ് നമ്മുലതെ്.


കോവിഡുമായി ബന്ധപ്പെട്ട സംശയ നിവാരണവും പല രീതിയിലുള്ള സേവനങ്ങളും ഇതിലൂടെ ചെയുന്നുണ്ട്. 24 മണിക്കൂറും സേവനം ഉറപ്പാക്കി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി. കോവിഡിനെ ഭയന്ന് മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി കൗണ്‍സലിങ് നടത്തുന്നതിന് വിദദ്ധരുടെ ഒരു വിംഗ് തന്നെ പ്രവര്‍ത്തിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാന്‍ പ്രശസ്ത ഡോക്ടര്‍മാരുടെ പാനലും നഗരസഭയില്‍ സജീവമാണ്. ടെലി മെഡിക്കല്‍ സര്‍വ്വീസ് തുടങ്ങി. മരുന്നിന് ആവശ്യമുള്ളവര്‍ ഫോണ്‍ ചെയ്ത് മരുന്ന് കുറിപ്പ് അയച്ചു തന്നാല്‍ മരുന്ന് വാങ്ങി വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം നഗരസഭയിലുണ്ട്. കോവിഡ് ചികിത്സയില്‍ നഗരസഭയുടെ ഭാഗമായ തളിപ്പറമ്പ താലൂക്കാശുപത്രി മാതൃകാ സേവനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്ത്. ആശുപത്രിയെ പൂര്‍ണ്ണമായും കോവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രമാക്കി ഒരുക്കിയിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ സൗകര്യമില്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ ഉറപ്പാക്കുന്നതിന് DCC ( Domicile Care Centre) ആരംഭിക്കുവാന്‍ നഗരസഭയില്‍ 5 സെന്റര്‍ കണ്ടെത്തുകയും തളിപ്പറമ്പ ഗവ: മാപ്പിള യു .പി .സ്‌കൂള്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു. കോവിഡ് ചികിത്സയ്ക്ക് ഹോസ്പിറ്റലുകള്‍ തികയാതെ വന്നാല്‍ ചികിത്സ ഉറപ്പാക്കുന്നതിന് നഗരസഭയുടെ കീഴിലുള്ള ആയുര്‍വേദ ഹോസ്പിറ്റലിനെ CFLTC ( Covid First Line Treatment Centre) സെന്ററായി തിരഞ്ഞെടുത്തു.


അത്തരം ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുകയും അധികം ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നവരുടെ കൂടെ താമസിക്കുന്ന വീട്ടുകാര്‍ക്ക് Test സൗകര്യം ഉള്‍പ്പെടെ Special OP ( ട്രയാജ്) താലൂക്കാശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട് പുറത്തും വരാന്തകളിലും കഴിയുന്നവരെ പാര്‍പ്പിക്കുന്നതിന് വിട്ടു കിട്ടിയ സത്രത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി കോവിഡ് നിയന്ത്രണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭാ പ്രദേശത്ത് ദിവസങ്ങളോളം വാഹന അനൗണ്‍സ്‌മെന്റ് നടത്തുകയും എല്ലാ വീടുകളിലും കൗണ്‍സിലര്‍മാര്‍ മുഖേന ലഘു നോട്ടീസുകള്‍ വിതരണം ചെയ്യുകയും വ്യാപാരി സംഘടനപ്രതിനിധികളുടെത് ഉള്‍പ്പെടെയുള്ളവരുടെ യോഗങ്ങള്‍ വിളിച്ച് കൂട്ടുകയും ചെയ്തു. നഗരസഭാ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ ഒരുക്കിയ സാമൂഹിക കിച്ചണിലൂടെ വാര്‍ഡ് മെമ്പര്‍മാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരം ഭക്ഷണം നല്‍കി വരുന്നു എല്ലാ ആഴ്ചകളിലും മുനിസിപ്പല്‍ ജാഗ്രത സമിതി വിളിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. പോസിറ്റീവ് കേസുകളില്‍ തുടര്‍ നടപടികള്‍ കൈകൊള്ളുന്നതിനും ബോധവല്‍ക്കരണത്തിനും മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡുതല ജാഗ്രത സമിതികള്‍ സജീവമാണ്. ഏത് സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ഓരോ വാര്‍ഡിലും 5 വീതം വളണ്ടിയര്‍മാരെ നിയോഗിച്ചു. അതിനു പുറമെ സന്നദ്ധ സേവന സംഘടനകള്‍ക്ക് വളണ്ടിയര്‍ പാസും നല്‍കിയിട്ടുണ്ട്. മുഴുവന്‍ വാര്‍ഡുകളിലെയും ആശാ വര്‍ക്കര്‍മാര്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു മേല്‍ പറഞ്ഞതില്‍ പുറത്തും വരാന്തകളിലും കഴിയുന്നവരെ പാര്‍പ്പിക്കുന്നതിന് ഒരുക്കിയ സത്രത്തില്‍ ആളുകളില്ലെന്ന ആക്ഷേപം വസ്തുതകള്‍ മനസ്സിലാക്കാതെയാണ് .നഗരസഭ ശ്രമിക്കാത്തത് കൊണ്ടല്ല. അത്തരം ആളുകളെ കണ്ടെത്തി പാര്‍പ്പിക്കുവാനുള്ള നീക്കം വിഫലമാകുകയായിരുന്നു.. പലരും തങ്ങാന്‍ തയ്യാറല്ല. ആദ്യം പാര്‍ക്കാന്‍ ചിലര്‍ തയ്യാറായെങ്കിലും പിറ്റേന്ന് ഇറങ്ങിപ്പോയി.


അതേ തുടര്‍ന്ന് അത്തരം ആളുകളെ കണ്ടെത്തി പാര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് കത്തും നല്‍കി. ഇതേ പ്രശ്‌നം കഴിഞ്ഞ തവണയും ഉണ്ടായിരുന്നു. ഇതിലപ്പുറം നഗരസഭക്ക് ചെയ്യാനില്ല. നിര്‍ബന്ധിച്ച് പാര്‍പ്പിക്കാന്‍ നിയമം അനവദിക്കുന്നുമില്ല, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണ സംവിധാനമാണ് തളിപ്പറമ്പിലുള്ളത്. ചെയര്‍മാനും വൈസ് ചെയര്‍മാനും സ്ഥിരം സമിതി ചെയര്‍മാന്‍മാരും പ്രതിപക്ഷനേതാവും നഗരസഭാ സെക്രട്ടറിയും കൗണ്‍സിലര്‍മാരും വിവിധ കക്ഷി നേതാക്കളും ഉദ്യോഗസ്ഥമേധാവികളും ഉദ്യോഗസ്ഥരും വിട്ടുകിട്ടിയ സ്ഥാപന മേധാവികളും പരസ്പരം ആലോചിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സ്ഥലം എം.പിയും എം.എല്‍.എയും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥമേധാവികളും പോലീസ് സേനയും രഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളും കൂടെ തന്നെ ഉണ്ട് ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും കച്ചവടക്കാരും തൊഴിലാളി സമൂഹവും സന്നദ്ധ സംഘടനകളും വിവിധ മതമേധാവികളും വലിയ പിന്തുണയാണ് നല്‍കുന്നത്. നമ്മുടെ കഠിനദ്വാനത്തിന്റെയും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഭാഗമായി തളിപ്പറമ്പില്‍ കോവിഡ് ഈ ദിവസം വരെ നിയന്ത്രണ വിധേയമാണ്. നാട് കൊടും ദുരിതത്തിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന അനാവശ്യ പ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മാന്യജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സവിനയം അഭ്യര്‍ത്ഥിക്കുന്നതായി മുര്‍ഷിദ കൊങ്ങായി വ്യക്തമാക്കി.

Withdraw from unnecessary propaganda- Taliparamba Municipal Corporation Chairperson

Next TV

Related Stories
പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ 21ആം വർഷവും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി രാമകൃഷ്ണൻ,  മോഷ്ടാവ് കവർന്ന 45 പവനുവേണ്ടി

Dec 7, 2023 09:29 PM

പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ 21ആം വർഷവും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി രാമകൃഷ്ണൻ, മോഷ്ടാവ് കവർന്ന 45 പവനുവേണ്ടി

പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ 21ആം വർഷവും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി രാമകൃഷ്ണൻ, മോഷ്ടാവ് കവർന്ന 45...

Read More >>
ബസ്സുകളുടെ മത്സരയോട്ടം: തളിപ്പറമ്പിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Nov 6, 2023 08:08 PM

ബസ്സുകളുടെ മത്സരയോട്ടം: തളിപ്പറമ്പിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

ബസ്സുകളുടെ മത്സരയോട്ടം: തളിപ്പറമ്പിൽ അപകടങ്ങൾ...

Read More >>
അധികാരികളേ... കണ്ടില്ലെന്ന് നടിക്കല്ലേ, കുണ്ടും കുഴിയും നിറഞ്ഞ തളിപ്പറമ്പ് മന്ന സർ സയ്യിദ് കോളേജ് റോഡിന്റെ അവസ്ഥ

Sep 20, 2023 11:18 AM

അധികാരികളേ... കണ്ടില്ലെന്ന് നടിക്കല്ലേ, കുണ്ടും കുഴിയും നിറഞ്ഞ തളിപ്പറമ്പ് മന്ന സർ സയ്യിദ് കോളേജ് റോഡിന്റെ അവസ്ഥ

അധികാരികളേ... കണ്ടില്ലെന്ന് നടിക്കല്ലേ, കുണ്ടും കുഴിയും നിറഞ്ഞ തളിപ്പറമ്പ് മന്ന സർ സയ്യിദ് കോളേജ് റോഡിന്റെ...

Read More >>
നാടിൻ്റെ അഭിമാന താരങ്ങളായി കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ രണ്ട് കൊച്ചു മിടുക്കർ

Sep 18, 2023 09:11 AM

നാടിൻ്റെ അഭിമാന താരങ്ങളായി കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ രണ്ട് കൊച്ചു മിടുക്കർ

നാടിൻ്റെ അഭിമാന താരങ്ങളായി കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ രണ്ട് കൊച്ചു...

Read More >>
ഒരുമയുടെ ഉത്സവമായി മാറി ഏഴാം മെയിലിലെ ഓണാഘോഷം: ആയിരക്കണക്കിന് ആൾക്കാർക്ക് സദ്യയൊരുക്കി

Aug 28, 2023 03:17 PM

ഒരുമയുടെ ഉത്സവമായി മാറി ഏഴാം മെയിലിലെ ഓണാഘോഷം: ആയിരക്കണക്കിന് ആൾക്കാർക്ക് സദ്യയൊരുക്കി

ഒരുമയുടെ ഉത്സവമായി മാറി ഏഴാം മെയിലിലെ ഓണാഘോഷം: ആയിരക്കണക്കിന് ആൾക്കാർക്ക്...

Read More >>
ഭിന്ന ശേഷിക്കാരെ ചേർത്തുനിർത്തി തളിപ്പറമ്പിലെ ഷാലിമാർ സ്റ്റോർ ഉടമ അബ്ദുൾ സലാമും സഹോദരങ്ങളും

Aug 24, 2023 12:34 PM

ഭിന്ന ശേഷിക്കാരെ ചേർത്തുനിർത്തി തളിപ്പറമ്പിലെ ഷാലിമാർ സ്റ്റോർ ഉടമ അബ്ദുൾ സലാമും സഹോദരങ്ങളും

ഭിന്ന ശേഷിക്കാരെ ചേർത്തുനിർത്തി തളിപ്പറമ്പിലെ ഷാലിമാർ സ്റ്റോർ ഉടമ അബ്ദുൾ സലാമും...

Read More >>
Top Stories