---
title: "ഒറ്റനമ്പര്‍ ചൂതാട്ടം, പണം സഹിതം ഒരാള്‍ അറസ്റ്റില്‍"
english_title: "Odd number gambling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69950/odd-number-gambling"
published_at: "2022-09-22T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c0458d9877_news-card.jpg"
keywords: []
---

# ഒറ്റനമ്പര്‍ ചൂതാട്ടം, പണം സഹിതം ഒരാള്‍ അറസ്റ്റില്‍

> **Lead Summary:** **പരിയാരം:** ഒറ്റനമ്പര്‍ ചൂതാട്ടം, പണം സഹിതം ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. സീനിയര്‍ സി.പി.ഒ സുരേഷ് കക്കറ, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ് എന്നീ പോലീസുദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**പരിയാരം:** ഒറ്റനമ്പര്‍ ചൂതാട്ടം, പണം സഹിതം ഒരാള്‍ അറസ്റ്റില്‍. ഏഴിലോട് അനീസാ ക്വാര്‍ട്ടേഴ്‌സില്‍ വി.വി.അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ മകന്‍ പി.അജീര്‍നെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 7150 രൂപയും ഒറ്റനമ്പര്‍ തുണ്ടുകടലാസുകളും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. സീനിയര്‍ സി.പി.ഒ സുരേഷ് കക്കറ, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ് എന്നീ പോലീസുദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69950/odd-number-gambling)